Tuesday, April 16, 2024
spot_img

കല്ലുവാതുക്കൽ മദ്യദുരന്ത കേസ്: പിഴയിൽ ഇളവ് തേടി ഭാര്യ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ്; മൂന്നാഴ്ച്ചയക്കം മറുപടി നല്‍കണം; ഗവർണർ മണിച്ചന്റെ മോചനത്തിന് ഉത്തരവ് നൽകിയിട്ടും പിഴ കെട്ടിവെയ്ക്കണമെന്ന നിബന്ധന അതിശയകരമെന്ന് സുപ്രീംകോടതി

ദില്ലി: കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍റെ മോചനത്തിന് 30 ലക്ഷം കെട്ടി വെക്കണമെന്ന ഉത്തരവിൽ ഇളവ് തേടി ഭാര്യ ഉഷ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ്. മൂന്നാഴ്ച്ചയക്കം സര്‍ക്കാര്‍ മറുപടി നൽകണം. ഗവർണർ മോചിപ്പിക്കാൻ ഉത്തരവ് നൽകിയിട്ടും പിഴ കെട്ടിവെയ്ക്കണമെന്ന നിബന്ധന അതിശയകരമെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു. മണിച്ചൻ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സ‍ർക്കാർ ഉത്തരവിറക്കിയെങ്കിലും മണിച്ചന് മോചനമുണ്ടായിട്ടില്ല.

മണിച്ചന് പുറത്തിറങ്ങാനാവനാമെങ്കിൽ പിഴയായി മുപ്പത് ലക്ഷം രൂപ കെട്ടിവൈക്കണമെന്നായിരുന്നു ഹൈക്കോടതി വിധി. പിഴ തുക കെട്ടിവച്ചാല്‍ മാത്രമേ മണിച്ചനെ മോചിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ജയില്‍ മോചനം വീണ്ടും നീളുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ ഉഷ ചന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചത്. മണിച്ചന്‍റെ മോചനം സംബന്ധിച്ച് നാല് ആഴ്ച്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി മെയ് മാസം 20 ന് അറിയിച്ചിരുന്നു.

Related Articles

Latest Articles