Thursday, April 25, 2024
spot_img

ഗുരുവായൂര്‍ ദേവസ്വം അഴിമതി: ‘പിന്നില്‍ പകപോക്കല്‍’; തുഷാറിനെതിരെ അന്വേഷണം വേണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി സുപ്രീംകോടതി

ദില്ലി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനവുമായി ബന്ധപ്പെട്ട് ബി ഡി ജെ എസ് (BJDS) നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് അനുകൂല വിധിയുമായി (Supreme Court) സുപ്രീംകോടതി. തുഷാറിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ്മാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യ കാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

ക്രമവിരുദ്ധമായി നടക്കുന്ന എല്ലാ നിയമനങ്ങളിലും ക്രിമിനല്‍ കുറ്റം ഉണ്ടെന്ന് പറയാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ പ്രതിനിധിയായി ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചിരുന്ന എ രാജുവിനെ ഫോര്‍മാന്‍ ഗ്രേഡ് ഒന്നായി നിയമിച്ചതും, കെ രഞ്ജിത്ത് എന്നയാളെ സിസ്റ്റം അനലിസ്റ്റായി നിയമിച്ചതും ചട്ടങ്ങള്‍ മറികടന്നാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വാദം. സ്ഥാനക്കയറ്റം ലഭിച്ചതിലൂടെ എ രാജുവിന് നല്‍കേണ്ട ആനുകൂല്യങ്ങള്‍ ഒരു മാസത്തിനകം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

Related Articles

Latest Articles