Thursday, April 25, 2024
spot_img

ഈ മകളും അച്ഛന് അഭിമാനമായി; അച്ഛനും സഹോദരങ്ങള്‍ക്കും പിന്നാലെ കയ്യടിയും അംഗീകാരവും നേടി ഭാഗ്യ സുരേഷ്‌ഗോപി

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് സുരേഷ്‌ഗോപി. അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കള്‍ ഇതിനോടകം സിനിമയില്‍ തങ്ങളുടേതായ കഴിവുകള്‍ തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ, സുരേഷ് ഗോപിയുടെ മകന്‍ മാധവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് മലയാളികള്‍ ഏറ്റെടുത്തിരിക്കുന്നത്.

സുരേഷ് ഗോപിയുടെ ഇളയ മകളായ ഭാഗ്യ സുരേഷ് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്ന് ഗ്രാജുവേഷന്‍ നേടിയ ചിത്രമാണ് മാധവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നീ അങ്ങനെ അവസാനം എനിക്കൊപ്പം വളര്‍ന്ന് കഴിഞ്ഞിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് മാധവ് സഹോദരിയുടെ ചിത്രം പങ്കുവെച്ചത്.

ഇതിനോടകം മലയാളികള്‍ക്ക് ഭാഗ്യയും സുപരിചിതയാണ്. ഗായിക, നര്‍ത്തകി എന്നീ നിലകളില്‍ സുപരിചിതയായ ഭാഗ്യ സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്. ഇപ്പോള്‍ അച്ഛനും സഹോദരങ്ങള്‍ക്കും പിന്നാലെ അംഗീകാരം നേടിയ ഭാഗ്യയുടെ ചിത്രങ്ങള്‍ മലയാളികള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഒപ്പം താരത്തിന് നിരവധി ആശംസകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Related Articles

Latest Articles