ഏറ്റവും ഇഷ്ടം ഇഡ്ഡലിക്കൊപ്പം തൈരും ചമ്മന്തിയും നാരങ്ങാഅച്ചാറും: പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റിനെ കുറിച്ച് മനസ് തുറന്ന് സുരേഷ് ഗോപി

0
suresh-gopi-favourite-food-suresh-gopi-lifestyle-idli-chammanthi
suresh-gopi-favourite-food-suresh-gopi-lifestyle-idli-chammanthi

മലയാളത്തിന്റെ സൂപ്പർ താരമാണ് നടനും എംപിയുമായ സുരേഷ് ​ഗോപി. ഇപ്പോൾ കാവൽ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് നടൻ. ഇപ്പോഴിതാ തന്റെ ഏറ്റവും പ്രിയപ്പെട്ട രുചികളെക്കുറിച്ച് നടൻ പറയുന്ന വീഡിയോ ആണ് ആരാധകരുടെ മനം കീഴടക്കിയിരിക്കുന്നത്.

തൈരും ചമ്മന്തിയും യോജിപ്പിച്ച് നാരങ്ങാ അച്ചാർ ചേർത്ത് ഇഡ്ഡലിക്കൊപ്പം കഴിക്കുന്നതാണ് തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ബ്രേക്ക്ഫാസ്റ്റ് രുചിയെന്നാണ് അദ്ദേഹം പറയുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുബായിലെത്തിയപ്പോൾ നൈല ഉഷയോടാണ് തന്റെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണത്തെപ്പറ്റി സൂപ്പർസ്റ്റാർ വാചാലനാകുന്നത്. ഇതിന്റെ വീഡിയോ നൈഷ ഉഷ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

ദുബായിലെ ഇംഗ്ലിഷ് ബ്രേക്ക് ഫാസ്റ്റ് ഇഷ്ടമായെങ്കിലും ഏറ്റവും ഇഷ്ടം ഇഡ്ഡലി, ചമ്മന്തി, തൈര്, നാരാങ്ങാ അച്ചാർ രുചിയെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. തുടർന്ന് പ്രിയപ്പെട്ട ബ്രേക്ക് ഫാസ്റ്റ് ഏതാണെന്ന നൈലയുടെ ചോദ്യത്തിനാണ് താരത്തിന്റെ ഈ മറുപടി. വിചിത്രമായ തന്റെ ഫുഡ് കോമ്പിനേഷനെക്കുറിച്ച് വിവരിക്കുന്നുമുണ്ട് സുരേഷ് ​ഗോപി.

ചമ്മന്തിയും തൈരും മിക്‌സ് ചെയ്യും അതിലേക്ക് നാരങ്ങാ അച്ചാർ കൂടി ചേർത്ത് ഇഡ്ഡലിക്കൊപ്പം കഴിക്കുമെന്നാണ് താരം പറയുന്നത്. ഇത് തന്നെ ചോറ് വച്ചിട്ടും ചെയ്യാമെന്നും അദ്ദേഹം പറയുന്നു. ചോറിനൊപ്പം ഈ കോമ്പിനേഷൻ കൊള്ളാം, ഇഡ്ഡലിക്കൊപ്പം ഇത് എങ്ങനെ ശരിയാകും എന്നും നൈല ചോദിക്കുന്നുണ്ട്. നരേൻ, ജോജു തുടങ്ങിയവർക്കൊക്കെ ഈ രുചിയിൽ ഭക്ഷണം കൊടുത്തിട്ടുണ്ടെന്നും സുരേഷ്‌ ഗോപി വീഡിയോയിൽ പറയുന്നു.