Friday, April 19, 2024
spot_img

കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയായ വൃക്കരോ​ഗിക്കും കുടുംബത്തിനും സഹായം; ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്ത സുരേഷ് ഗോപി

തൃശ്ശൂർ: കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് നിക്ഷേപ തട്ടിപ്പിനിരയായ വൃക്കരോ​ഗി തൃശ്ശൂർ മാപ്രാണം സ്വദേശി ജോസഫിനും കുടുംബത്തിനും സഹായഹസ്തവുമായി നടൻ സുരേഷ് ​ഗോപി.

സെറിബ്രൽ പാൾസി ബാധിച്ച രണ്ടു മക്കളുടെ ചികിത്സയ്ക്ക് ബാങ്ക് പണം നൽകിയില്ല. ഇവരുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നൽകുമെന്നാണ് സുരേഷ് ​ഗോപി അറിയിച്ചിരിക്കുന്നത്. പത്ത് ലക്ഷം രൂപയാണ് ജോസഫും ഭാര്യ റാണിയും കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചത്. വൃക്കരോ​ഗിയാണ് ജോസഫ്. റാണിക്ക് വയറ്റിൽ മുഴയുണ്ടെന്ന് ഈയിടെ സ്ഥിരീകരിച്ചിരുന്നു.

പണം ചോദിച്ചപ്പോൾ തരാതിരിക്കുകയും പ്രശ്നമാക്കിയപ്പോൾ ബോണ്ട് വാങ്ങി പതിനായിരം രൂപ തന്നുവെന്നുമാണ് ജോസഫ് പറഞ്ഞത്. പിന്നെ ആറു മാസം കഴിഞ്ഞ് വീണ്ടുമൊരു പതിനായിരം കൂടി തന്നു. പിന്നെ കാശ് ചോദിച്ചപ്പോൾ ഇതിലും വലിയ പ്രശ്നങ്ങളായെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോളാരും പൈസ അടയ്ക്കുന്നില്ലെന്നും അടയ്ക്കുമ്പോൾ തരാമെന്നുമാണ് ബാങ്കിൽനിന്ന് ലഭിച്ച മറുപടിയെന്ന് റാണിയും പ്രതികരിച്ചു.

Related Articles

Latest Articles