Saturday, April 20, 2024
spot_img

ജ​മ്മു വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ദു​രൂ​ഹ സാഹചര്യത്തിൽ പാ​ക്ക​റ്റ്; ബോം​ബ് സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി പരിശോധന നടത്തി

ജ​മ്മു: ജ​മ്മു വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ദു​രൂ​ഹ സാഹചര്യത്തിൽ ബാ​റ്റ​റി​ക​ളും സ​ര്‍​ക്യൂ​ട്ട് ബോ​ര്‍​ഡു​ക​ളും ഉ​ള്‍​പ്പെ​ട്ട പാ​ക്ക​റ്റ് ക​ണ്ടെ​ത്തി. ഇ​തേ​ത്തു​ട​ര്‍​ന്നു ബോം​ബ് സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ദ്യം പോ​ലീ​സും പി​ന്നാ​ലെ ബോം​ബ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പാ​ക്ക​റ്റ് പ​രി​ശോ​ധി​ച്ചു. അ​പ​ക​ടം ഉ​ള്ള​ത​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷം ‘അ​ജ്ഞാ​ത​വ​സ്തു’ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​യതായാണ് വിവരം.

സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.വ്യാ​ഴാ​ഴ്ച ജ​മ്മു​വി​ലെ ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം ഗ്ര​നേ​ഡ് സ്ഫോ​ട​നം ന​ട​ന്നി​രു​ന്നു. ര​ണ്ടു പേ​ര്‍ മ​രി​ക്കു​ക​യും 32 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വത്തില്‍ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദ്ദീ​നു​മാ​യി ബ​ന്ധ​മു​ള്ള യാ​സി​ന്‍ ജാ​വി​ദ് ഭ​ട്ട് എ​ന്ന​യാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു.

Related Articles

Latest Articles