Friday, April 26, 2024
spot_img

പ്രതിരോധ രംഗത്ത് കൂടുതൽ കരുത്തേകാൻ ഇനി റോക്കറ്റ് ലോഞ്ചറുകളും; ഇന്ത്യക്ക് അത്യാധുനിക എടി 4 ആയുധങ്ങൾ നൽകി സ്വീഡൻ

ദില്ലി: ഭീകരരെ വേരോടെ പിഴുതെറിയാൻ ഇന്ത്യക്കൊപ്പം കൈകോർത്ത് ലോകരാഷ്ട്രങ്ങൾ. ഇതിന്റെ ഭാഗമായി
ഇന്ത്യൻ സൈന്യത്തിന് അത്യാധുനിക ആയുധങ്ങൾ നൽകിയിരിക്കുകയാണ് സ്വീഡൻ (Rocket Launchers From Sweden). ഭീകരർക്കെതിരെ ഉപയോഗിക്കാവുന്ന എടി4 റോക്കറ്റ് ലോഞ്ചറുകളാണ് സൈന്യത്തിന് ലഭിക്കുന്നത്. ഇന്ത്യൻ കരസേനയും വ്യോമസേനയും ഉപയോഗിക്കാനൊരുങ്ങുന്ന സംവിധാനം സ്വീഡന്റെ സാബ് എന്ന കമ്പനിയാണ് നിർമ്മി ച്ചിട്ടുള്ളത്. സ്വീഡൻ നൽകുന്ന എടി4സിഎസ് എഎസ്ടി എന്ന ആയുധം ബങ്കറുകൾക്കകത്തു നിന്നും കെട്ടിടങ്ങൾക്കുള്ളിൽ നിന്നും മറ്റ് നഗരമേഖലയിലും ഉപയോഗിക്കാവുന്നവയാണ്.

എടി4സിഎസ് എന്ന റോക്കറ്റ് ലോഞ്ചറുകളുടെ പ്രത്യേകതകൾ

ഹ്രസ്വദൂരത്തു നിന്ന് വാഹനങ്ങളെ തകർക്കാനും കെട്ടിടങ്ങൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന ഭീകരസംഘങ്ങളെ തുരത്താനും തോളിൽ വച്ച് ഉപയോഗിക്കാവുന്ന റോക്കറ്റ് ലോഞ്ചറുകളാണ് എടി4സിഎസ്. സ്‌ഫോടകസവസ്തുക്കൾ മുന്നേകൂട്ടി ഘടിപ്പിച്ചിരിക്കുന്ന സംവിധാനം ഉപയോഗിക്കാനും എളുപ്പമാണ്. ആകെ 8 കിലോ മാത്രം തൂക്കം വരുന്ന ലോഞ്ചർ വഴി 20 മുതൽ 300 മീറ്റർ ദൂരം വരെ ചെറുറോക്കറ്റുകൾ തൊടുക്കാനാകും.

സൈനികന് ഒറ്റയ്‌ക്ക് ഉപയോഗിക്കാനാവുന്ന ഇവ ഹെലികോപ്റ്റർ വഴി ചെറുകേന്ദ്രങ്ങൾ തകർക്കാൻ ഉപയോഗിക്കാനാകും. കവചിത വാഹനങ്ങൾ, ചെറുബോട്ടുകൾ എന്നിവയിലെല്ലാം ഇവ ഉപയോഗിക്കാം എന്നതാണ് നേട്ടം. 84 എംഎം കാലിബറാണ് ഇതിന്റെ റോക്കറ്റ് ലോഞ്ചർ അളവ്. സ്വീഡന്റെ ഇതേ ആയുധങ്ങളാണ് അമേരിക്ക അഫ്ഗാനിലും മധ്യേഷ്യൻ രാജ്യങ്ങളിലും ഉപയോഗിക്കുന്നത്. ഇതോടെ പ്രതിരോധ രംഗത്ത് കൂടുതൽ കരുത്താർജ്ജിക്കുകയാണ് ഭാരതവും.

Related Articles

Latest Articles