അനില്‍ മുരളി ഓർമ്മയായിട്ട് ഒരുവർഷം: ഞങ്ങള്‍ പരസ്‍രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലെന്ന് ശ്വേതാ മേനോൻ

shwetha menon on anil muralis first death anniversary

0
swetha menon tribute anil murali
swetha menon tribute anil murali

മലയാളത്തിന്റെ അതുല്യ പ്രതിഭ അനിൽ മുരളി ഓർമയായിട്ട് ഒരു വർഷം തികയുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് നടി ശ്വേതാ മേനോൻ. മോഹൻലാൽ തുടങ്ങി നിരവധി താരങ്ങളാണ് അനില്‍ മുരളിയുടെ ഫോട്ടോ ഷെയര്‍ചെയ്തിരിക്കുന്നത്. നടി ശ്വേതാ മേനോൻ പങ്കുവെച്ച വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. പരസ്‍പരം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നുവെന്നാണ് ശ്വേതാ മേനോൻ വിഡിയോയിൽ പറയുന്നത്.

“അനിയേട്ടന്‍ പോയിട്ട് ഒരു വര്‍ഷമായി. ഒരുപാട് അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു. എന്റെ സഹോദരനാണ്. ഞങ്ങള്‍ പരസ്‍രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു.”

കഴിഞ്ഞ വർഷമായിരുന്നു അനിൽ മുരളിയുടെ അപ്രതീക്ഷിത വിയോ​ഗം. നിരവധി സിനിമകളിൽ സഹതാരമായും വില്ലൻ വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും ശ്രദ്ധേയനായ താരമാണ് അനില്‍ മുരളി. കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലൂടെ 1993ലാണ് അനില്‍ മുരളി വെള്ളിത്തിരിയിലെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മാണിക്യകല്ല്, ബാബാ കല്യാണി, നസ്രാണി, പുതിയമുഖം തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയമായ സിനിമകള്‍. തമിഴ് സിനിമകളിലും അനില്‍ മുരളി അഭിനയിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona