Wednesday, April 17, 2024
spot_img

“നിയമങ്ങൾ ലംഘിച്ചാൽ പിഴ ചുമത്തുകയും, ശിക്ഷിക്കുകയും ചെയ്യും”; പാകിസ്ഥാന് താലിബാൻ ഭീകരരുടെ മുന്നറിയിപ്പ്

കാബൂൾ: പാകിസ്ഥാന് താലിബാൻ ഭീകരരുടെ മുന്നറിയിപ്പ് (Taliban Warns Pakistan). പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസും, അഫ്ഗാനിസ്ഥാനിലെ കാം എയറും കാബൂളിൽ നിന്ന് ഇസ്ലാമാബാദിലേക്കുള്ള യാത്രാനിരക്ക് കുറച്ചില്ലെങ്കിൽ നിരോധനം ഏർപ്പെടുത്തുമെന്നാണ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കാബൂളിൽ നിന്ന് ഇസ്ലാമാബാദിലേക്കുള്ള ഓരോ ടിക്കറ്റിനും പിഐഎ 2500 യുഎസ് ഡോളർ വരെ ഈടാക്കുന്നുണ്ട്. ഇങ്ങനെ അമിതമായി ഈടാക്കാൻ തുടങ്ങിയതിന് ശേഷം താലിബാൻ എയർലൈൻസിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതും അവഗണിച്ച് അമിത യാത്രാനിരക്ക് ആണ് ഇപ്പോഴും ചുമത്തിക്കൊണ്ടിരിക്കുന്നതെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് താലിബാൻ പാകിസ്ഥാന് മുന്നറിയിപ്പുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ,

താലിബാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നതിങ്ങനെ:

“വിമാനക്കമ്പനികൾ നിയമങ്ങൾ ലംഘിച്ചാൽ പിഴ ചുമത്തുകയും ശിക്ഷിക്കുകയും ചെയ്യും. ഇനിയും യാത്രാനിരക്ക് കുറച്ചില്ലെങ്കിൽ അഫ്ഗാനിൽ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുമെന്നും” താലിബാൻ ഭീകരർ തുറന്നടിച്ചു.

അതേസമയം, അഫ്ഗാനിൽ നിന്ന് യുഎസ് സൈനികരെ പിൻവലിച്ച ശേഷം അഫ്ഗാനിസ്ഥാനിൽ കൊടിയ പീഡനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനോടകം നിരവധി ഞെട്ടിപ്പിക്കുനന് സംഭവങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വീണ്ടും അഫ്ഗാനിൽ സ്ഫോടനം ഉണ്ടായി. ഐഎസ് ഭീകരരാണ് അഫ്ഗാനിലെ ഷിയാ പള്ളി ആക്രമിച്ചത്. ഒരാഴ്ചയ്‌ക്കിടെ ഷിയാ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. സംഭവത്തിൽ 47 പേരാണ് കൊല്ലപ്പെട്ടത്. 70 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇനിയും മരണസംഖ്യ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related Articles

Latest Articles