Tuesday, April 23, 2024
spot_img

തമിഴ് സംഗീത സംവിധായകൻ സെൽവദാസൻ വാഹനാപകടത്തിൽ മരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സംഗീത സംവിധായകൻ എസ്.പി.എൽ. സെൽവദാസൻ ചെന്നൈ മുഗപ്പെയറിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. 49 വയസ്സായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സെൽവദാസനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലെ മീഡിയനിൽ തലയിടിച്ചു വീണ സെൽവദാസനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

2016-ൽ പുറത്തിറങ്ങിയ അന്തമാൻ എന്ന ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ച സെൽവദാസൻ നിരവധി സംഗീത ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

Related Articles

Latest Articles