കേട്ടാൽത്തന്നെ തുള്ളിപ്പോകുന്ന പാട്ടുമായി ടീം അജ​ഗജാന്തരം; സോഷ്യൽ മീഡിയ ഇനി ഇവൻ ഭരിക്കും; വൈറലായി ഗാനം

0

യുവനടൻ ആന്റണി വർ​ഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരത്തിലെ ​ഗാനം പുറത്തിറങ്ങി. നിമിഷങ്ങൾ നേരങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഈ ഗാനം. പ്രശസ്തമായ ഒള്ളുള്ളേരി എന്ന നാടൻപാട്ടിന്റെ റീമിക്സ് പതിപ്പാണ് ​ഗാനം.

പ്രസീത ചാലക്കുടിയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. മാവില വിഭാ​ഗത്തിന്റെ പരമ്പരാ​ഗതമായ ​ഗാനമാണ് ഒള്ളുള്ളേരി. ജസ്റ്റിൻ വർ​ഗീസാണ് പാട്ട് റീമിക്സ് ചെയ്തിരിക്കുന്നത്. ഗാനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. മിക്കവരുടെ സ്റ്റാറ്റസും റീൽസുമൊക്കെ ഇപ്പോൾ ഈ ഗാനമാണ്.

നടൻ കിച്ചു ടെല്ലസും വിനീത് വിശ്വവുമാണ് അജ​ഗജാന്തരത്തിന്റെ തിരക്കഥ. ജിന്റോ ജോർജ് ഛായാ​ഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ആന്റണിയും ടിനു പാപ്പച്ചനും ഒന്നിക്കുന്ന ചിത്രമാണ് അജ​ഗജാന്തരം.

എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സിനോജ് വര്‍ഗീസ്, ശ്രീരഞ്ജിനി തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഫെബ്രുവരി 26ന് തീയറ്ററുകളിലെത്തും.