പബ്‌ജിക്ക് കിട്ടിയത് ചിമിട്ടൻ പണി

0

ദില്ലി: ടിക്‌ടോക്ക് നിരോധനത്തിനുപിന്നാലെ ജനപ്രിയ ഗെയിമായ പബ്‌ജിയും ഇന്ത്യയിൽ നിരോധിച്ചു. ലഡാക്കില്‍ ചൈന വീണ്ടും പ്രകോപനം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഇന്ത്യയിൽ 33 ദശലക്ഷം ഉപയോക്താക്കളുള്ള ഗെയിമാണ് പബ്‌ജി.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് ആപ്പുകൾ നിരോധിച്ചതെന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു.