കൂടംകുളം ആണവ നിലയം സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍, ലക്ഷ്യം ആണവ രഹസ്യം

0

ചെന്നൈ: കൂടംകുളം ആണവ നിലയത്തിന് നേരെ സൈബര്‍ ആക്രമണം നടത്തിയത് ഉത്തരകൊറിയന്‍ ഹാക്കര്‍ സംഘമെന്ന് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയയിലെ ഇഷ്യൂ മേക്കേഴ്സ് ലാബ് എന്ന സൈബര്‍ സുരക്ഷാ കൂട്ടായ്മയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ വികസിപ്പിച്ചെടുത്ത ഡിട്രാക് എന്ന വൈറസ് ആണ് കൂടംകുളത്തെ കമ്പ്യൂട്ടറുകളില്‍ കണ്ടെത്തിയതെന്നാണ് സൂചന.

ആണവ നിലയത്തിലെ ഗവേഷണങ്ങളും രഹസ്യങ്ങളും ചോര്‍ത്താനായിരുന്നു ഈ ആക്രമണമെന്നാണ് വിലയിരുത്തല്‍. തോറിയം ഉപയോഗിച്ച് ഊര്‍ജ്ജോത്പാദനം നടത്തുന്ന ഇന്ത്യയുടെ രഹസ്യം അറിയാനാണ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണത്തിലൂടെ ശ്രമം നടത്തിയതെന്നും ഇവര്‍ പറയുന്നു.

സെപ്റ്റംബര്‍ നാലിനാണ് ആണവപ്ലാന്റിലെ കംപ്യൂട്ടര്‍ ശൃംഖലയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. സൈബര്‍ ആക്രമണം സംബന്ധിച്ച വാര്‍ത്തകള്‍ ആദ്യം കൂടംകുളം ആണവ നിലയം നിഷേധിച്ചിരുന്നെങ്കിലും പിന്നീട് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അതേസമയം ആണവ നിലയത്തിന്റെ തന്ത്രപ്രധാനമായ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ കടന്നു കയറാന്‍ ഹാക്കര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് നിലയത്തില്‍ നിന്നുള്ള വിശദീകരണം

LEAVE A REPLY

Please enter your comment!
Please enter your name here