ഇനി അടുത്ത ജൂലായ് വരെ ഗൂഗിൾ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’

0

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : അടുത്ത ജൂലായ് വരെ തങ്ങളുടെ ജീ​വ​ന​ക്കാ​ര്‍​ക്ക് വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാ​ന്‍ അ​വ​സ​രം ഏർപ്പെടുത്തി ഗൂഗിൾ . കോവിഡ് വ്യാപനം രൂക്ഷമാവുന്നതിനെ തുടർന്നാണ് താ​ല്‍​ക്കാ​ലി​ക​മാ​യി ന​ട​പ്പാ​ക്കി​യ വ​ര്‍​ക്ക് ഫ്രം ​ഹോം സൗ​ക​ര്യം അം​ഗീ​ക​രി​ച്ചു​കൊണ്ട് ഗൂ​ഗി​ളി​ന്‍റെ പു​തി​യ തീ​രു​മാ​നം.

ഗൂ​ഗി​ളി​ലെ​യും മാ​തൃ​സ്ഥാ​പ​ന​മാ​യ ആ​ല്‍​ഫാ​ബെ​റ്റ് ഇ​ന്‍​കോ​ര്‍​പ്പ​റേ​ഷ​നി​ലെ​യും ര​ണ്ട് ല​ക്ഷ​ത്തോ​ളം പൂ​ര്‍​ണ​സ​മ​യ ജീവനക്കാർക്കും, ക​രാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കുമാണ് പു​തി​യ തീ​രു​മാ​നം ബാ​ധ​ക​മാ​കു​ക.ആ​ല്‍​ഫ​ബെ​റ്റ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ര്‍ സു​ന്ദ​ര്‍ പി​ച്ചെ സ്വ​യ​മെ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന വി​വ​രം. അ​തേ​സ​മ​യം, അ​ടു​ത്ത ജ​നു​വ​രി​യോ​ടെ ജീ​വ​ന​ക്കാ​ര്‍ കമ്പനികളിൽ തി​രി​ച്ചെ​ത്ത​ണ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ള്ള മ​റ്റു ബ​ഹു​രാ​ഷ്ട്ര കമ്പനികൾക്ക് ഗൂ​ഗി​ളി​ന്‍റെ തീ​രു​മാ​നം തി​രി​ച്ച​ടി​യാ​കും.

LEAVE A REPLY

Please enter your comment!
Please enter your name here