Friday, March 29, 2024
spot_img

ഇന്നും നാളെയും സൗജന്യമായി നെറ്റ്ഫ്ലിക്സ് കാണാം ; നിങ്ങൾ ചെയ്യേണ്ടത് എന്ത്?

ദില്ലി: ഇന്ന് മുതൽ നെറ്റ്ഫ്ലിക്സ് ഇന്ത്യൻ ഉപയോക്താക്കൾക്ക് സൗജന്യമായി ലഭിക്കും. ആഗോള സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സ് സ്ട്രീംഫെസ്റ്റ് എന്ന പേരിലാണ് രണ്ട് ദിവസത്തെ ഓഫ‍ർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവഴി വരിക്കാരല്ലാത്തവ‌‍‍ർക്കും ഉള്ളടക്കം സൗജന്യമായി കാണാം. ഉപഭോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ നൽകാതെ തന്നെ നെറ്റ്ഫ്ലിക്സിൽ എന്തും കാണാൻ കഴിയും. സൗജന്യ സേവനങ്ങൾ ഡിസംബർ 5 മുതൽ ഡിസംബർ 6 വരെയാണ് ലഭിക്കുക. നിങ്ങൾ സ്ട്രീംഫെസ്റ്റിനായി സൈൻ അപ്പ് ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ സ്മാർട്ട് ടിവി, ഗെയിമിംഗ് കൺസോൾ, ഐഒഎസ്, ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ, പിസി എന്നിവയിൽ നെറ്റ്ഫ്ലിക്സ് ബ്രൗസ് ചെയ്യാൻ കഴിയും. എന്നിരുന്നാലും, സ്ട്രീമിംഗ് ഗുണനിലവാരം സ്റ്റാൻഡേർഡ് ഡെഫനിഷൻ (എസ്ഡി) ആയിരിക്കും.

സൗജന്യ സേവനം ലഭിക്കാൻ ചെയ്യേണ്ടത് എന്ത്?
ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്സിൽ ഒരു അക്കൗണ്ട് ആവശ്യമാണ്.
നിങ്ങളുടെ ഫോണിലെ നെറ്റ്ഫ്ലിക്സ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം അല്ലെങ്കിൽ നെറ്റ്ഫ്ലിക്സ്.കോം / സ്ട്രീംഫെസ്റ്റ് വെബ്സൈറ്റ് സന്ദർശിക്കുക.
ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്‌തതിനുശേഷം, നിങ്ങളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ എന്നിവ നൽകി സൈൻ അപ്പ് ചെയ്‌ത് പാസ്‌വേഡ് സൃഷ്‌ടിക്കുക

Related Articles

Latest Articles