Friday, April 19, 2024
spot_img

നെഞ്ചിടിപ്പോടെ ടെക്കികൾ; പുതുവത്സരത്തിനു ശേഷം ജോലി നഷ്ടമായത്,22 ഇന്ത്യൻ ടെക് കമ്പനികളിലെ ജീവനക്കാർക്ക്

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് യുഎസ് ടെക് മേഖലയിലുണ്ടായ മാന്ദ്യം തൽക്കാലത്തേക്കെങ്കിലും ഇന്ത്യൻ ഐടി കമ്പനികളെ ബാധിക്കില്ലെന്നു വിലയിരുത്തൽ മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ വൻകിട കമ്പനികൾ നിശ്ചിത ശതമാനം ജീവനക്കാരെ പിരിച്ചു വിട്ടത് ആശങ്കയോടെ കണ്ട ടെക്കികൾക്ക് നൽകിയ ആശ്വാസം വളരെ വലുതായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ ടെക് ലോകത്തു നിന്ന് വരുന്ന വാർത്തകൾ ശുഭകരമല്ല. 2023 തുടങ്ങി 24 ദിവസം പിന്നിടുമ്പോൾ 22 പുതുതലമുറ ടെക് കമ്പനികളാണ് പിരിച്ചുവിടൽ നടത്തിയതെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു.

പുറമേ നിന്നുള്ള ഫണ്ടിങ് ആശ്രയിക്കുന്ന ന്യൂജെൻ പ്രോഡക്ട് കമ്പനികൾക്കാണ് പ്രതിസന്ധിയേറുന്നത്. സാമ്പത്തികമാന്ദ്യം ആദ്യം ബാധിക്കുക വിപണിയിൽ നേരിട്ട് ഉൽപന്നം വിൽക്കുന്ന പ്രോഡക്ട് കമ്പനികളെയാണ്. മാന്ദ്യം ശക്തിപ്രാപിക്കുമ്പോഴാണ് പ്രോ‍ഡക്ട് കമ്പനികൾക്ക് സേവനം നൽകുന്ന സർവീസസ് കമ്പനികളെയും സാരമായി ബാധിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഐടി ജീവനക്കാർ ജോലി ചെയ്യുന്നത് ഇത്തരത്തിലുള്ള സർവീസസ് കമ്പനികളിലാണ്

പുതുവത്സരത്തിനു ശേഷം ഇന്ത്യയിൽ നടന്ന പിരിച്ചുവിടലുകൾ

∙ ഇൻമോബി: 50 പേർ

∙ ക്യാംപ് കെ12: 70%

∙ മെഡിബഡ്ഡി: 200 പേർ

∙ എക്സോടെൽ: 142 പേർ

∙ ഗോമെക്കാനിക്: 70%

∙ ഷെയർചാറ്റ്: 500 പേർ

∙ ഗ്രാമൊഫോൺ: 75 പേർ

∙ ഡൺസോ: 3%

∙ റിബൽ ഫുഡ്സ്: 3%

∙ ക്യാപ്റ്റൻ ഫ്രഷ്: 120 പേർ

∙ ഭാരത്അഗ്രി: 40 പേർ

∙ ഡിഹാറ്റ്: 5%

∙ ഒല: 200 പേർ

∙ സ്കിറ്റ്.എഐ: 115 പേർ

∙ ക്യാഷ്ഫ്രീ : 100 പേർ

∙ കോയിൻഡിസിഎക്സ്: 80 പേർ

∙ ലീഡ്: 60 പേർ

∙ റീലെവൽ: 40 പേർ

∙ ബൗൺസ്: 40 പേർ

∙ അപ്സ്കേലിയോ: 25 പേർ

∙ ഹാരപ്പ: 60 പേർ

Related Articles

Latest Articles