Friday, March 29, 2024
spot_img

കശ്മീരിൽ നിയന്ത്രണ രേഖ വഴി ഭീകരർ നുഴഞ്ഞുകയറിയതായി റിപ്പോർട്ട്; ഉറിയിൽ തിരച്ചിൽ ഊർജ്ജിതമാക്കി സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖ വഴി ഭീകരർ രാജ്യത്തേക്ക് കടന്നതായി സൂചന. ഇതോടെ അതിർത്തി മേഖലയിൽ ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് സുരക്ഷാ സേന. ബരാമുള്ള ജില്ലയിലെ ഉറിയിലാണ് രാവിലെ മുതൽ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം ഉറി സെക്ടറിൽ സംശയാസ്പദ നീക്കം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പരിശോധന കൂടുതൽ ഊർജ്ജിതമാക്കിയത് .

അർദ്ധ രാത്രിയോടെയാണ് അതിർത്തി വഴിയുള്ള സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സുരക്ഷാ സേന ഇത് പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സുരക്ഷാ സേനയെ കണ്ട ഭീകരർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് മേഖലയിൽ തിരച്ചിൽ ആരംഭിച്ചത്. ഇന്നലെ ശ്രീനഗറിലെ നൂർ ബാഗിൽ പോലീസുകാർക്ക് നേരെ ഭീകരർ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഭീകരർ രാജ്യത്തേയ്ക്ക് പ്രവേശിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

Related Articles

Latest Articles