Wednesday, April 24, 2024
spot_img

ജമ്മു കശ്മീരിരിലെ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ ഉദ്യോഗസ്ഥാരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. സ്ഥലത്ത് തീവ്രവാദികളുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവർ ഏത് തീവ്രവാദ ഗ്രൂപ്പിലുള്ളവരാണെന്ന് വ്യക്തമല്ല.

അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുന്നേ ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു. പുൽവാമ, ബാരാമുള്ള എന്നി ജില്ലകളിലാണ് ഏറ്റുമുട്ടൽ നടന്നത്. ബാരാമുള്ളയിലെ തുലിബാൽ ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സേന തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ സെെന്യത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

Related Articles

Latest Articles