Friday, April 19, 2024
spot_img

യൂറോപ്പ്യൻ ശക്തികൾക്കെതിരെ ഏഷ്യൻ വൻകരയിൽ നടന്ന ആദ്യ യുദ്ധവിജയം; കുളച്ചൽ യുദ്ധത്തിന്റെ അവഗണിക്കപ്പെട്ട ചരിത്രം തുറന്നുകാട്ടിയ ഡോക്ക്യൂമെന്ററി ചിത്രം “ദി ബാറ്റിൽ ഓഫ് കുളച്ചൽ” സിലിഗുരി ഷോർട്ട് ആൻഡ് ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിലേക്ക്

തിരുവനന്തപുരം: തത്വമയിയുടെ ബാനറിൽ മനു ഹരി നിർമ്മിച്ച് യദു വിജയകൃഷ്ണൻ സംവിധാനം ചെയ്ത “ദി ബാറ്റിൽ ഓഫ് കുളച്ചൽ” എന്ന ഡോക്യുമെന്ററി ചിത്രം സിലിഗുരി ഷോർട്ട് ആൻഡ് ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. യൂറോപ്പ്യൻ ശക്തികൾക്കെതിരെ ഏഷ്യയിൽ തന്നെ നടന്ന ആദ്യ യുദ്ധവിജയമായിരുന്നു തിരുവിതാംകൂർ നാട്ടുരാജ്യം ഡച്ചുകാർക്കെതിരെ കുളച്ചലിൽ നേടിയത്. ചിലരുടെ രാഷ്ട്രീയ താല്പര്യങ്ങളാൽ അവഗണിക്കപ്പെട്ട ചരിത്രം തുറന്നുകാട്ടുന്ന ചിത്രമാണ് ” ദി ബാറ്റിൽ ഓഫ് കുളച്ചൽ”

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഡോക്ക്യൂമെന്ററി ഇതിനോടകം ചർച്ചാ വിഷയമായിട്ടുണ്ട്. ഈ മാസം 29 മുതൽ 31 വരെ പശ്ചിമബംഗാളിലെ സിലിഗുരിയിൽ നടക്കുന്ന ഒൻപതാമത് ഫെസ്റ്റിവലിലാണ് ചിത്രം പ്രദർശിപ്പിക്കുക. സിലിഗുരി ഫെസ്റ്റിവൽ ഡോക്യൂമെന്ററികൾക്കും ഹ്രസ്വചിത്രങ്ങൾക്കുമായുള്ള ദേശീയ ഫെസ്റ്റിവലാണ്. മത്സര വിഭാഗങ്ങളിലാകും ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെടുക.

Related Articles

Latest Articles