Friday, April 26, 2024
spot_img

കൊടുംവളവിൽ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; ടോറസ് ലോറിയുടെ ചക്രങ്ങൾക്കിടയിലേക്ക് തെറിച്ചു വീണ പത്രവിതരണക്കാരനായ യുവാവ് മരിച്ചു

കോട്ടയം ∙ കറുകച്ചാൽ പരുത്തിമൂട്ടിൽ കൊടും വളവിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ടോറസ് ലോറിയുടെ ചക്രങ്ങൾക്കിടയിലേക്ക് തെറിച്ചു വീണ പത്രവിതരണക്കാരനായ യുവാവ് മരിച്ചു. കറുകച്ചാൽ പത്തനാട് പരുത്തിമൂട് പതിയ്ക്കൽ ജോണിയുടെയും പരേതയായ കുഞ്ഞുമോളുടെയും മകൻ ജിത്തു ജോണി (21) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. വിതരണത്തിനായുള്ള പത്രങ്ങളുമായി പോകുകയായിരുന്നു ജിത്തു

റോഡിലെ വളവിൽ ബൈക്ക് തെന്നി നിയന്ത്രണം നഷ്ടമായി ജിത്തു റോഡിൽ തെന്നി വീഴുകയായിരുന്നു. ഈ സമയം എതിർദിശയിൽനിന്നു വന്ന ടോറസ് ലോറി ജിത്തുവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഉടനടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോറി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

സഹോദരൻ: ജെറിൻ (ജോമോൻ പി.ജെ). ജിത്തുവിന്റെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് എടവെട്ടാർ ബിലീവേഴ്‌സ് ചർച്ച് സെമിത്തേരിയിൽ വച്ച് നടക്കും.

Related Articles

Latest Articles