The case of abducting a businessman; The police arrested the second accused Naushad

കോഴിക്കോട് : താമരശ്ശേരിയിൽ നിന്ന് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ രണ്ടാം പ്രതിയെ പോലീസ് പിടികൂടി. കോഴിക്കോട് സ്വദേശിയായ നൗഷാദാണ് പോലീസിന്റെ പിടിയിലായത്. ഈ കേസിലെ ഒന്നാം പ്രതി അലി ഉബൈറാൻ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളുടെ അടുത്ത അനുയായി ആണ് നൗഷാദ്. സംഭവത്തെ തുടർന്ന് നൗഷാദ് ഒളിവിലായിരുന്നു.

വ്യാപാരിയായിരുന്നു താമരശ്ശേരി സ്വദേശി അഷറഫിനെ അലി ഉബൈറാനും സംഘംവും ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം അഷറഫിനെ ആറ്റിങ്ങലിൽ ഉപേക്ഷിച്ചിരുന്നു. അലി ഉബൈറാനും അഷറഫിൻറെ ബന്ധുവും തമ്മിൽ വിദേശത്ത് വച്ചുണ്ടായ പണമിടപാട് തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായത്.