Thursday, April 25, 2024
spot_img

യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ അഞ്ച് വയസുകാരനെ പങ്കെടുപ്പിച്ച സംഭവം;കേസെടുക്കണമെന്ന ആവശ്യവുമായി ശിശുക്ഷേമസമിതി

കൊച്ചി :യൂത്ത് കോൺഗ്രസ് നടത്തിയ കോർപറേഷനിലേക്കുള്ള സമരത്തിനിടെ അഞ്ച് വയസുകാരനെ പങ്കെടുപ്പിച്ച സംഭവത്തിൽ എറണാകുളം ശിശുക്ഷേമസമിതി പോലീസിൽ പരാതി നൽകി.ജുവനൈൽ ജസ്റ്റിസ് നിയമാപകാരം കേസ് എടുക്കണമെന്നാണ് ആവശ്യം.

കൊച്ചിയിൽ മൂന്ന് വയസുകാരൻ റോഡരികിലെ ഓടയിൽ വീണ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസിന്‍റേത് അതിര് കടന്ന പ്രതിഷേധമായെന്ന് വിമർശനം ഉയർന്നിരുന്നു. അഞ്ച് വയസുകാരനെ ഉടുപ്പിടാതെ നിലത്ത് കിടത്തി കുട്ടിയുടെ മേൽ പ്ലാസ്റ്റിക്കും ചുള്ളിക്കമ്പും ഇട്ട് അമ്മയുടെ അടുക്കൽ കിടത്തിയായിരുന്നു പ്രതിഷേധിച്ചത്.

നിയമ പ്രശ്നങ്ങൾ അറിഞ്ഞ് തന്നെയാണ് കുട്ടിയെ സമരത്തിന് കൊണ്ടു വന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു. ഇതിന് മുമ്പ് വാട്ടർ അതോറിറ്റി സമരത്തിൽ ഇതെ കുട്ടിയെ വെള്ളത്തിൽ കുളിപ്പിച്ച് സമരം ചെയ്യിച്ചിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. ഒരു മണിക്കൂർ സമയമാണ് കോർപ്പറേഷൻ കവാടത്തിൽ കുട്ടിയെ കിടത്തിയത്.

Related Articles

Latest Articles