Thursday, March 28, 2024
spot_img

എകെജി സെന്റർ ആക്രമണം നടത്തിയത് ജിതിൻ തന്നെ ;ആക്രമണത്തിനായ് ഉപയോഗിച്ച സ്കൂട്ടർ കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്തി

തിരുവനന്തപുരം: എകെജി സെന്റ‌ർ ആക്രമണത്തിൽ അറസ്റ്റിലായ ജിതിൻ ഉപയോഗിച്ച സ്കൂട്ടർ കണ്ടെത്താൻ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധന നടത്തി.

സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞ സ്കൂട്ടർ തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായാണ് ശാസ്ത്രീയ പരിശോധന നടത്തിയത്. ജിതിന്റെ സുഹ്യത്തായ സ്ത്രീയാണ് സ്കൂട്ടർ എത്തിച്ച് നൽകിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ഹോണ്ടയുടെ ഡിയോ സ്റ്റാൻഡേർഡ് വിഭാഗത്തിൽപ്പെട്ട സ്കൂട്ടറാണ് ജിതിൻ ആക്രമണത്തിനായി ഉപയോഗിച്ചത് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഗൗരീശപട്ടത്ത് കാറിൽ കാത്തു നിന്ന ജിതിന് സ്ത്രീ സ്കൂട്ടർ കൈമാറുകയു൦ എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ ശേഷം തിരിച്ചെത്തി ഈ സ്കൂട്ടർ ജിതിൻ തിരിച്ച് കൈമാറുകയായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു.തുടർന്ന്ജിതിൻ കൈമാറിയ സ്കൂട്ടർഈ സ്ത്രീ തന്നെയാണ് ഓടിച്ചു പോയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

രാവിലെ കസ്റ്റഡിയിലെടുത്ത ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നു൦ അൽപസമയത്തിനകം കോടതിയിൽ ഹാ‍ജരാക്കുമെന്നു൦ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related Articles

Latest Articles