Friday, April 19, 2024
spot_img

ദി കശ്മീർ ഫയല്‍സിന് പിന്നാലെ ‘ദി കേരള സ്റ്റോറി’; കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റിന്റെയും പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതിന്റെയും കഥ പറയുന്ന ബോളിവുഡ് ചിത്രം ; ശ്രദ്ധേയമായി ടീസര്‍

കേരളത്തിലെ മതപരിവർത്തനവും, ഇസ്ലാമിക് സ്റ്റേറ്റും പ്രമേയമാക്കുന്ന ‘ദി കേരള സ്റ്റോറി’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ടീസർ പുറത്ത്. കശ്മീരി പണ്ഡിറ്റുകളുടെ ദുരിതകഥ പറയുന്ന ദി കശ്മീർ ഫയലുകൾക്ക് ശേഷമാണ് ദി കേരള സ്റ്റോറിയുടെ പ്രഖ്യാപനം.1 മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ളതാണ് യൂട്യൂബിൽ പങ്കുവെച്ച ടീസർ. വിപുൽ അമൃത്‌ലാൽ ഷാ നിർമ്മിക്കുന്ന ചിത്രം സുദീപ്ത സെൻ ആണ് സംവിധാനം ചെയ്യുന്നത്. തിരക്കഥ നിർവഹിക്കുന്നത് മലയാളിയായ യദു വിജയകൃഷ്ണനാണ്. ‘നിങ്ങളുടെ മകൾ അർദ്ധരാത്രിയിൽ വീട്ടിൽ വന്നില്ലെങ്കിൽ നിങ്ങൾക്ക് എന്ത് തോന്നും?’ എന്ന ചോദ്യത്തോടെയാണ് ടീസറിന്റെ തുടക്കം. ചോദ്യം ഇതാണ്. പിന്നാലെ 12 വർഷത്തിനിടെ കേരളത്തിൽ നിന്ന് അപ്രത്യക്ഷരായ പെൺകുട്ടികളെ കുറിച്ച് പറയുന്നു.

കേരളത്തിൽ നിന്ന് ഐഎസിലേക്കും ലോകത്തെ മറ്റിടങ്ങളിലേയ്‌ക്കും ആയിരക്കണക്കിന് സ്ത്രീകളെ കടത്തിയതായി ചിത്രം പറയുന്നു. മുൻ മുഖ്യമന്ത്രി വി എസ് അച്യൂതാനന്ദൻ പോപ്പുലർ ഫ്രണ്ടിനെ പറ്റി പറയുന്നതും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .’കേരളത്തെ ഇസ്ലാമിക രാഷ്‌ട്രമാക്കാനാണ് പോപ്പുലർ ഫ്രണ്ടിന്റെ ഉദ്ദേശ്യം. നിരോധിത സംഘടനയായ എൻഡിഎഫിനെപ്പോലെ, അടുത്ത 20 വർഷത്തിനുള്ളിൽ കേരളത്തെ മുസ്ലീം സംസ്ഥാനമാക്കി മാറ്റുകയാണ് ഇവരുടെ ലക്ഷ്യം’ എന്നാണ് വി എസ് പറയുന്നത്. അതേസമയം കേരളത്തിൽ 2009 മുതൽ നിന്നും മംഗലാപുരത്തുനിന്നും പോയ പെൺകുട്ടികളിലേറെയും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും സിറിയ, അഫ്ഗാനിസ്ഥാൻ, എന്നിവിടങ്ങളിലാണ് ഉള്ളതെന്നാണ് സൂചന. സിനിമ നിർമ്മിക്കുന്നതിന് മുമ്പ് സുദീപ്ത ഈ വിഷയത്തിൽ നിരവധി പഠനങ്ങൾ നടത്തിയിരുന്നതായും റിപ്പോർട്ടുണ്ട്.

Related Articles

Latest Articles