Thursday, March 28, 2024
spot_img

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ വിജയിച്ച് ആരോഗ്യ മന്ത്രാലയം;കേസുകൾ വീണ്ടും കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 138 പുതിയ കേസുകൾ

ദില്ലി : രാജ്യത്ത് കൊറോണ കേസുകൾ കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 138 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസത്തേക്കാൾ 37 കേസുകളുടെ കുറവാണ് രേഖപ്പടുത്തിയിരിക്കുന്നത്. കൊറോണയെ തുടർന്നുള്ള മരണനിരക്ക് 1.19 ശതമാനമായി കുറഞ്ഞു.

രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 1,998 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 173 പേർ കൂടി രോഗമുക്തി നേടിയതോടെ രോഗമുക്തി നിരക്ക് 98.81 ശതമാനമായി ഉയർന്നതായും മന്ത്രാലയം അറിയിച്ചു.

വിമാനത്താവളങ്ങളിൽ ഉൾപ്പെടെ കൊറോണ പരിശോധന കർശനമായി തുടരുകയാണ്. ചൈന ഉൾപ്പെടെ കൊറോണ വൈറസ് വ്യാപനം അതിരൂക്ഷമായ ആറ് വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കും യാത്ര ചെയ്യുന്നവർക്കും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 2021 ജനുവരിയിൽ ആരംഭിച്ച കൊറോണ വാക്സിൻ യജ്ഞത്തിൽ ഇതുവരെ 2,20,18,53,088 ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.

Related Articles

Latest Articles