Friday, March 29, 2024
spot_img

മിഷൻ അരിക്കൊമ്പൻ തമിഴ്നാട് വേർഷൻ;ദൗത്യം വൈകുന്നു,അഞ്ചാം ദിവസവും വനം വകുപ്പിന് പിടികൊടുക്കാതെ വട്ടം കറക്കി അരിക്കൊമ്പൻ

അരിക്കൊമ്പനെ വെടിവയ്ക്കാനുള്ള ദൗത്യം വൈകുന്നു.തമിഴ്നാട് വനം വകുപ്പ് ഇപ്പോഴും അരിക്കൊമ്പനെ നിരീക്ഷിക്കുകയാണ്. ആനയെ മുതുമലയില്‍ നിന്നുള്ള പ്രത്യേക സംഘത്തിന്റെ സഹായത്തോടെ ഉള്‍ക്കാട്ടിലേക്ക് തുരത്താനാകുമെന്നാണ് വനം വകുപ്പിന്റെ കണക്ക് കൂട്ടല്‍. ജനവാസ മേഖലയിലേക്കിറങ്ങിയാല്‍ മാത്രം ആനയെ മയക്ക് വെടിവെക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.ആന കമ്പത്തെ വനാതിര്‍ത്തി ഗ്രാമങ്ങളിലെത്തുമോയെന്ന ആശങ്കയും നിലവിലുണ്ട്.

അഞ്ചാം ദിവസമായിട്ടും തമിഴ്നാട് വനം വകുപ്പിന് പിടികൊടുക്കാതെ വട്ടം കറക്കുകയാണ് അരിക്കൊമ്പന്‍. ഷണ്മുഖ നദി ഡാം പരിസരത്താണ് അരികൊമ്പന്‍ കൂടുതല്‍ സമയവും ഉള്ളതെന്നാണ് ജിപിഎസ് സിഗ്നലില്‍ നിന്ന് വ്യക്തമാകുന്നത്. ഷണ്മുഖ നദി ഡാമില്‍ വെള്ളം കുടിക്കാന്‍ എത്തിയ ആനയെ നാട്ടുകാരും കണ്ടിരുന്നു. ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയാല്‍ മയക്കു വെടി വയ്ക്കാനുള്ള സംഘവും സജ്ജമാണ്.

Related Articles

Latest Articles