Tuesday, April 16, 2024
spot_img

മാതൃസഹോദരൻ പീഡിപ്പിച്ചുവെന്ന് പരാതി പറഞ്ഞു;ആറ് വയസുകാരിയുടെ ദേഹത്ത് ചട്ടുകം വച്ച് പൊള്ളിച്ച് അമ്മ

മൂന്നാർ : മുന്നാറിൽ ആറ് വയസുകാരിയെ മാതൃസഹോദരൻ പീഡിപ്പിച്ചെന്ന് പരാതി.വിവരം അമ്മയെ അറിയിച്ചപ്പോൾ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്ന് കുട്ടി മൊഴി നൽകി.കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്താൻ നീക്കം.

പ്രായപൂർത്തിയാകാത്ത ആളാണ് കുട്ടിയുടെ മാതൃസഹോദരൻ. ഇയാളാണ് ആറ് വയസുകാരിയെ പീഡിപ്പിച്ചത്. എന്നാൽ ഈ വിവരം പുറത്തുപറഞ്ഞതോടെ അമ്മ ചട്ടുകം പഴുപ്പിച്ച് കുട്ടിയുടെ ദേഹത്ത് വയ്‌ക്കുകയായിരുന്നു.പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിന് അമ്മയ്‌ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. പ്രായപൂർത്തിയാകാത്ത മാതൃസഹോദരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കും.

Related Articles

Latest Articles