Friday, April 19, 2024
spot_img

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം;കേസ് എൻഐഎ ഏറ്റെടുക്കും, എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത്,പൊലീസിനോട് റിപ്പോർട്ട് തേടി

തിരുവനന്തപുരം: വിഴിഞ്ഞം കലാപവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻഐഎ അന്വേഷണം നടത്തും.അന്വേഷണത്തിനായി എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത് എത്തും.ആക്രമണത്തിന് പിന്നിൽ പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായോ എന്നറിയാൻ വിഴിഞ്ഞം പൊലീസിനോട് എൻ ഐ എ റിപ്പോർട്ട് തേടിയിട്ടുണ്ട്.വിഴിഞ്ഞം സമര പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.സംഘർഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐജി ആർ നിശാന്തിനിയെ സെപ്ഷൽ ഓഫീസറാക്കി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

വിഴിഞ്ഞം സമരം അതീവ ഗുരുതരസാഹചര്യത്തിലൂടെ കടന്ന് പോകുന്നത് കൊണ്ടാണ് വിഴിഞ്ഞത്ത് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. കേസന്വേഷണത്തിനും ക്രമസമാധാനത്തിനുമായി രണ്ടു സംഘങ്ങളെയും നിയോഗിച്ചു.വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ അടിച്ചു തകർത്തവരെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. മൂവായിരം പേർക്കെതിരെ കേസെടുത്തുവെങ്കിലും പെട്ടെന്നൊരു അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. ഇപ്പോഴുണ്ടായിരിക്കുന്ന ക്രമസമാധാന അന്തരീക്ഷം കലുഷിതമാക്കേണ്ടെന്ന തീരുമാനത്തിലാണ് അറസ്റ്റ് വൈകുന്നത്

Related Articles

Latest Articles