Saturday, April 20, 2024
spot_img

വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷ പാലക്കാട് പോക്സോ കോടതി ഇന്ന് പരിഗണിക്കും

പാലക്കാട് : വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പാലക്കാട് പോക്സോ കോടതിയാണ് കേസ് പരിഗണിക്കുക. ഒന്നാംപ്രതി പാമ്പാംപള്ളം കല്ലംകാട് വി.മധു, ഇടുക്കി രാജാക്കാട് മാലുതൈക്കൽ വീട്ടിൽ ഷിബു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.

ഈ മാസം പത്തിന് കേസ് പരിഗണിച്ച പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി കേസിൽ തുടരന്വേഷണത്തിന് സി ബി ഐയോട് നിർദേശിച്ചിരുന്നു. പൊലീസ് നിഗമനം ശരിവയ്ക്കുന്ന രീതിയിൽ ഇരുവരുടേതും ആത്മഹത്യയെന്നാണ് സിബിഐയും കുറ്റപത്രത്തിൽ എഴുതിയത്. 2017 ജനുവരി 13നാണ് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാന സാഹചര്യത്തിൽ മരിച്ചു

അതേസമയം, വാളയാര്‍ പീഡന കേസിൽ സിബിഐയുടെ നിലവിലെ കുറ്റപത്രം തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ട പോക്സോ കോടതി വിധിയെ സ്വാഗതം ചെയ്ത് പെൺകുട്ടികളുടെ അമ്മ. നേരത്തെ കേസ് അന്വേഷിച്ച പൊലീസ് ചെയ്തത് തന്നെയാണ് സിബിഐയും ചെയ്തതെന്നും പുനരന്വേഷണത്തിലൂടെ സത്യത്തിലേക്ക് എത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യസന്ധമായ രീതിയിൽ അന്വേഷണം നടക്കണമെന്ന് ആവര്‍ത്തിച്ച പരാതിക്കാരി, കേസ് സിബിഐയുടെ പുതിയ സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് വാദങ്ങൾ സിബിഐ ശരിവെച്ചത് എന്തുകൊണ്ടാണാണെന്നും പെൺകുട്ടികളുടെ അമ്മ ചോദിച്ചു.

Related Articles

Latest Articles