Friday, April 26, 2024
spot_img

കാഞ്ഞിരപ്പള്ളിയില്‍ 15കാരിയായ പെണ്‍കുട്ടിയെ മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. 15കാരിയായ പെണ്‍കുട്ടിയെയാണ് മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചത്. സംഭവത്തില്‍ പ്രതിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി സ്വദേശി അജിമോന്‍ അബ്ദുല്‍ ലത്തീഫും സുഹൃത്തായ ഷാനവാസ് നാസറുമാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടിയെ അജിമോനാണ് നിരന്തരം പീഡിപ്പിച്ചത്. ഇയാളെയും പെണ്‍കുട്ടിയെയും സ്ഥിരമായി മുറിക്കുള്ളില്‍ പൂട്ടിയിട്ട് പോയിരുന്നത് ഷാനവാസായിരുന്നു. ഇവരുടെ ഇടപെടലില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചതോടെയാണ് പീഡനം തെളിഞ്ഞത്.

Related Articles

Latest Articles