
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ ചിത്രമാണ് തുറമുഖം. മാര്‍ച്ച് 10നാണ് ചിത്രത്തിന്റെ റിലീസ്. പ്രേക്ഷകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം റിലീസിനെത്തുന്നത്. തുറമുഖം എന്ന ചിത്രം ഒരു അടി-ഇടി പടമല്ല. സിനിമയിൽ കൃത്യമായി രാഷ്ട്രീയം പറയുന്നുണ്ട്. അതുമാത്രമല്ല ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുന്ന ചിത്രം കൂടിയാണ് തുറമുഖമെന്ന് നിവിന്‍ പോളി പറഞ്ഞു. തുറമുഖത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നിവിന്‍ പോളി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. മൂന്ന് തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചത്. ചിത്രം ഇപ്പോള്‍ തിയറ്ററുകളില്‍ എത്തിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും രാജീവ് രവി തന്നെയാണ്.