Friday, April 26, 2024
spot_img

മാലിന്യസംസ്കരണ വിഷയത്തിൽ പൊതുജനത്തെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ല! കടമ്പ്രയാറിലെ ജലവും ഭൂഗര്‍ഭജലത്തിന്റെ ഗുണനിലവാരവും പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : മാലിന്യസംസ്കരണ വിഷയത്തിൽ പൊതുജനത്തെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. മാലിന്യസംസ്കരണത്തിന് കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്നും കോടതി നിർദേശിച്ചു. ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നാലെപ്ലാന്റിന് സമീപമായി ഒഴുകുന്ന കടമ്പ്രയാറിലെ ജലവും ഭൂഗര്‍ഭജലത്തിന്റെ ഗുണനിലവാരവും പരിശോധിക്കണമെന്നും കൂടുതല്‍ വായു ഗുണനിലവാര പരിശോധന കേന്ദ്രങ്ങള്‍ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.

ബ്രഹ്മപുരത്ത് ജാഗ്രത തുടരുന്നുവെന്ന് ജില്ലാ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് കോടതിയിൽ വ്യക്തമാക്കി. തീയണച്ചു കഴിഞ്ഞുവെങ്കിലും അഗ്നിരക്ഷാ യൂണിറ്റുകള്‍ ഇപ്പോഴും ബ്രഹ്മപുരത്ത് തുടരുകയാണ്. അതെസമയം മാലിന്യസംസ്കരണത്തിന് കരാർ കൊടുത്തിരുന്ന സോണ്ടയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് കൊച്ചി കോർപറേഷൻ ഹൈക്കോടതിയെ അറിയിച്ചു. ബ്രഹ്മപുരത്ത് മാലിന്യസംസ്കരണത്തിന് പുതിയ ടെൻഡർ വിളിച്ചതായും കോർപറേഷൻ അറിയിച്ചു. ഇതിൽ കൂടുതൽ വിശദാംശങ്ങൾ അറിയിക്കണമെന്ന് കോടതി നിർദേശിച്ചു.

Related Articles

Latest Articles