കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യകൂമ്പാരത്തിൽ തീ പിടിച്ചതിനെത്തുടർന്നുണ്ടായ പുക വിട്ടൊഴയാതെ തുടരുകയാണ്.ഇപ്പോഴും പുക വമിക്കുന്നത് പ്രതിസന്ധിയായിരിക്കുകയാണ്.വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ നിന്നും ഇതിനായി ഇന്ന് വെള്ളം സ്പ്രേ ചെയ്യും. നാല് മീറ്റർ വരെ താഴ്ചയിൽ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനങ്ങളാണ് തുടരുന്നത്.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ നഗരത്തിലെ ജൈവ മാലിന്യ സംസ്കരണത്തിന് അമ്പലമേട്ടിൽ സ്ഥലം കണ്ടെത്തി. കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജൈവ മാലിന്യം താൽക്കാലികമായി സംസ്കരിക്കുക. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടം കൊച്ചി കോർപ്പറേഷന് നിർദ്ദേശം നൽകി.ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ശേഖരിച്ച് അമ്പലമേടുള്ള സ്ഥലത്ത് നിക്ഷേപിക്കേണ്ടത്.