Tuesday, April 23, 2024
spot_img

അദ്വൈത പ്രതീകമായി ശങ്കരാചാര്യരുടെ പ്രതിമ; നർമ്മദയുടെ തീരത്ത് ഒരുങ്ങുന്നത് 108 അടി ഉയരമുള്ള ശിൽപം

മധ്യപ്രദേശ്: സംസ്ഥാനത്ത് അദ്വൈത പ്രതീകമായി ശങ്കരാചാര്യരുടെ പ്രതിമ. നർമ്മദയുടെ തീരത്ത് ഒരുങ്ങുന്നത് 108 അടി ഉയരമുള്ള ശങ്കരാചാര്യരുടെ ശിൽപമാണ്. ഇതിന്റെ നിർമ്മാണത്തിനായി മധ്യപ്രദേശ് സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് L&T കൺസ്ട്രക്ഷന്റെ ബിൽഡിംഗ്സ് ആൻഡ് ഫാക്ടറീസ് ബിസിനസ്സ് എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ ഓർഡർ നേടിയിട്ടുണ്ട്.

‘അദ്വൈത പ്രതിമ’ എന്ന് വിളിക്കപ്പെടുന്ന ആദിശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിലെ ഓംകാരേശ്വറിൽ നർമ്മദ നദിക്ക് സമീപമുള്ള മാന്ധാത കുന്നിലാണ് സ്ഥാപിക്കുന്നത്. വിവിധ ലോഹങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പ്രതിമ കല്ലിൽ മനോഹരമാക്കി തീർത്ത താമരയുടെ മുകളിലായി സ്ഥാപിക്കും.

54 അടി ഉയരമുള്ള ആർസിസി പീഠത്തിന് മുകളിലായിട്ടാണ് 108 അടി ഉയരുമുള്ള ‘അദ്വൈത’ പ്രതിമ നിർമിക്കുക. പ്രതിമയുടെ പാദം മുതൽ അഗ്രം വരെ, 108 അടിയായിരിക്കും ഉയരം.
നിലവിൽ 15 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Related Articles

Latest Articles