Saturday, April 20, 2024
spot_img

ഹിമാചലിലെ തെരഞ്ഞെടുപ്പിനൊരുങ്ങി ബി ജെ പി; ഭരണത്തുടര്‍ച്ച ഉണ്ടായാൽ ഹിമാചലിലും ഏക സിവില്‍കോഡ് നടപ്പാക്കും

ഹിമാചൽ പ്രദേശ്:ആറ് ദിവസം മാത്രം ബാക്കി നിൽക്കുകയാണ് ഹിമാചൽപ്രദേശ്‌ തെരഞ്ഞെടുപ്പിന്.വീണ്ടും അധികാരത്തിലെത്തിയാൽ ഏക സിവിൽകോഡ് നടപ്പിലാക്കുമെന്ന് ബിജെപി വ്യക്തമാക്കി.ഏക സിവില്‍കോഡ് അടക്കം 11 പ്രധാന വാഗ്ദാനങ്ങളാണ് ഹിമാചലില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.

ആറ് ദിവസം മാത്രമാണ് ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത്. ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നേതൃത്വത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്. ഇതിനായി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടനുസരിച്ച് ബിജെപി സര്‍ക്കാര്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും അതിന് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും നദ്ദ വ്യക്തമാക്കി.

Related Articles

Latest Articles