Tuesday, April 23, 2024
spot_img

വെരിക്കോസ് വെയിനിന്റെ ലക്ഷണങ്ങളെ അവ​ഗണിക്കരുത്

ഞരമ്പുകള്‍ വലുതാകുകയും വികസിക്കുകയും ചെയ്യുമ്പോള്‍ ഇവയില്‍ അമിതമായി രക്തം നിറയുന്ന അവസ്ഥയുണ്ടാവുന്നു. ഇത് സിരകളെ ബാധിക്കുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ സംഭവിക്കുന്നത്.

ഇത്തരം അവസ്ഥ കൊണ്ട് ബുദ്ധിമുട്ടുന്നവരെങ്കില്‍ ഇവരില്‍ പലപ്പോഴും ശരീരത്തിന്റെ താഴ്ഭാഗത്ത് പ്രത്യേകിച്ച് കാലുകളില്‍, ഞരമ്പുകളില്‍ ചുവന്നത് അല്ലെങ്കില്‍ നീല അല്ലെങ്കില്‍ പര്‍പ്പിള്‍ നിറങ്ങള്‍ ഉണ്ടാവുന്നു. വെരിക്കോസ് വെയിനിന്റെ ലക്ഷണങ്ങളില്‍ പലപ്പോഴും വേദന കുറവാണ്. ഇത് കാലുകളില്‍ വേദന, കാലുകളില്‍ കനം, കത്തുന്ന സംവേദനം, വീക്കം, അതികഠിനമായ വേദന എന്നിവ ഉണ്ടാവുന്നു. പലപ്പോഴും ചിലന്തി വല പോലെയുള്ള അവസ്ഥകള്‍ ഇവരില്‍ കാണപ്പെടുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

വെരിക്കോസ് വെയിന്‍ എന്നാല്‍ എന്ത്?
വെരിക്കോസ് വെയിന്‍ എന്നിവ പലപ്പോഴും നിങ്ങളുടെ ഞരമ്പുകളുടെ അല്ലെങ്കില്‍ സിരകളിലെ ദുര്‍ബലതയെയാണ് കാണിക്കുന്നത്. സിരകള്‍ക്ക് വാള്‍വുകള്‍ ഉണ്ട്. സിരകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ പലപ്പോഴും അത് ദുര്‍ബലമായി മാറുകയും ഇത് അടക്കുകയും തുറക്കുകയും ചെയ്യുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ സംഭവിക്കുന്നതാണ് വെരിക്കോസ് വെയിന്‍ എന്ന അവസ്ഥ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

കാരണങ്ങള്‍
വെരിക്കോസ് വെയിന്റെ കാരണങ്ങള്‍ എന്താണെന്ന് നോക്കാവുന്നതാണ്. ഇത് സിരകളെ ദുര്‍ബലപ്പെടുത്തുകയും വെരിക്കോസ് വെയിന്‍ എന്ന അവസ്ഥക്ക് കാരണമാകുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ അപകടകരമായി മാറുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. കാലിലെ പിന്‍ഭാഗത്തുണ്ടാവുന്ന വേദന പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്.

Related Articles

Latest Articles