Thursday, April 25, 2024
spot_img

തൃശ്ശൂരിൽ കൊലപാതകങ്ങൾ തുടർക്കഥ: അമ്മയെ മകന്‍ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി; രണ്ടുദിവസത്തിനിടെ നടന്നത് മൂന്ന് കൊലപാതകങ്ങൾ

തൃശ്ശൂർ: തൃശ്ശൂരിൽ അമ്മയെ മകന്‍ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. തൃശ്ശൂർ മാളയിലാണ് സംഭവം. കൊമ്പൊടിഞ്ഞാമാക്കല്‍ കണക്കന്‍കുഴി സുബ്രന്റെ ഭാര്യ അമ്മിണി (70) ആണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ രമേശന്‍ (40) നെ പോലീസ് അറസ്റ്റ് ചെയ്തു.

കുടുംബതര്‍ക്കമാണ് ക്രൂരകൃത്യത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അമ്മയും മകനും തമ്മിൽ വീട്ടിൽ സ്ഥിരം വഴക്കുണ്ടാകാറുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്.

അതേസമയം തിരുവോണദിനമായ ഇന്നലെ തൃശ്ശൂരിൽ രണ്ട് സംഭവങ്ങളിലായി രണ്ട് പേർ കുത്തേറ്റ് മരിച്ചു. ചെന്ത്രാപ്പിന്നിയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്. കാറളത്ത് വാടക സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും ഇന്ന് മരിച്ചു. ചെന്ത്രാപ്പിന്നി കണ്ണം പുള്ളിപ്പുറം മാരാത്ത് സുരേഷ് (52) ആണ് മരിച്ച ഒരാൾ. സംഭവവുമായി ബന്ധപ്പെട്ട് സുരേഷിന്റെ ബന്ധുവായ അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ എട്ടരയോടെയാണ് സംഭവം

. സുരേഷിന്റെ വീടിന് തൊട്ടടുത്താണ് അനൂപും കുടുംബവും താമസിക്കുന്നത്. ഉത്രാടദിനത്തിൽ മദ്യപിച്ചെത്തിയ അനൂപ്, സുരേഷിന്റെ വീട്ടിലെത്തി ബഹളം വെയ്ക്കുകയും, ഭാര്യയെ കളിയാക്കിയതായും പറയുന്നു. ഇതേ ചൊല്ലി അനൂപും, സുരേഷും കലഹിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ സുരേഷിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി അനൂപ് കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സുരേഷിന് കഴുത്തിനും, കൈക്കും കുത്തേറ്റിട്ടുണ്ട്. പ്രതിയുടെ വീടിനകത്ത് വെച്ചാണ് കുത്തേറ്റത്. ഉടൻ തന്നെ സുരേഷിനെ ചെന്ത്രാപ്പിന്നിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 25 വർഷത്തോളമായി ചെന്ത്രാപ്പിന്നിയിലെ പെട്ടി ഒട്ടോറിക്ഷ ഡ്രൈവറാണ് സുരേഷ്. വാടക സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവാണ്‌ മരിച്ച മറ്റൊരാൾ. തൃശൂർ കാറളം കീഴത്താണി വട്ടപറമ്പില്‍ സൂരജ് (33) ആണ് മരിച്ചത്. സംഭവത്തില്‍ 3 പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles