Saturday, April 20, 2024
spot_img

ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം പിടികൂടി;ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു,ഒരു ഇന്ത്യന്‍ സൈനികന് പരിക്ക്

ശ്രീനഗര്‍:ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം പിടികൂടി. പൂഞ്ച് സെക്ടറില്‍ വെച്ചാണ് സൈന്യം പിടികൂടിയത്.നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഭീകരരുമായുള്ള ഒരു ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികന് പരിക്കേറ്റു.

പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കി. പ്രദേശത്ത് സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായി തിരച്ചില്‍ തുടരുകയാണ്.

Related Articles

Latest Articles