Thursday, April 25, 2024
spot_img

മാസങ്ങൾക്ക് മുൻപ് കടയിൽ നിന്നും സാരി മോഷ്ടിച്ച് മുങ്ങി! മുഖം ഓർത്തുവെച്ച കടക്കാരൻ അടുത്ത മാസം വീണ്ടും അതേ കടയിലെത്തിയ സ്ത്രീയെ കൈയ്യോടെ പിടികൂടി; രക്ഷപ്പെടാൻ വേണ്ടി കരഞ്ഞു കാലുപിടിച്ച സ്ത്രീ കേസില്ലാതെ തിരികെ വിട്ടയച്ചു

തൃശൂർ : കടയിൽ നിന്നും സാരി മോഷ്ടിച്ച സ്ത്രീ വീണ്ടും അതേ കടയിലെത്തിയതോടെ കൈയ്യോടെ പിടികൂടി. കടയിലെത്തിയ ഇവരെ തിരിച്ചറിഞ്ഞതോടെ കൈയ്യോടെ പിടികൂടിയ കടക്കാരൻ പോലീസിൽ ഏൽപ്പിച്ചു. ഗുരുവായൂരിലെ കടയിലാണ് സംഭവം നടന്നത്. ഒരു മാസം മുൻപാണ് ഇവർ കടയിലെത്തി സാരി മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം എല്ലാവരും അറിഞ്ഞത്. തുടർന്ന് കടക്കാരൻ ഇവരുടെ മുഖം ഓർത്തുവെച്ചിരുന്നു.

തൃപ്രയാർ സ്വദേശിനിയായ യുവതി ഭർത്താവിനൊപ്പമാണ് കടയിൽ എത്തിയത്. കടയിൽ ഒരു ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ തിരിച്ച് പോയതിന് ശേഷമാണ് മോഷണം നടന്നത് ശ്രദ്ധയിൽ പെടുന്നത്. അന്ന് പോലീസിനെ ഇക്കാര്യം അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസിന് കൈമാറുകയും ചെയ്തു.

വീണ്ടും ഇവർ കടയിലെത്തിയതോടെ കടയുടമ സ്ത്രീയെ തിരിച്ചറിഞ്ഞു. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അബദ്ധം പറ്റിയതാണെന്ന് യുവതി കരഞ്ഞപേക്ഷിച്ചതോടെ കേസ് വേണ്ട, മോഷ്ടിച്ച സാരിയുടെ പണം ലഭിച്ചാൽ മതിയെന്ന് കടയുടമ പറഞ്ഞു. പണം കൊടുക്കാമെന്ന് ഉറപ്പിച്ച ശേഷമാണ് ഇവരെ പറഞ്ഞുവിട്ടത്.

Related Articles

Latest Articles