Friday, April 19, 2024
spot_img

ഇന്ന് ലോക വനിതാ ദിനം ; സ്ത്രീത്വത്തിന്റെ മഹത്വം വിളിച്ചോതാൻ വീണ്ടുമൊരു വനിതാ ദിനം കൂടി

ഇന്ന് മാർച്ച് എട്ട്, ലോകം അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുകയാണ്. എല്ലാവർഷവും മാർച്ച് എട്ടിനാണ് വനിതാ ദിനമെന്നും, സ്ത്രീശാക്തീകരണത്തിന്‍റെ ഭാഗമായാണ് വനിതാ ദിനം ആചരിക്കുന്നതെന്നും നമുക്കറിയാം.ഇന്ന് കാണുന്ന തരത്തിൽ വനിതാ ദിനത്തിന് ആഗോള ശ്രദ്ധ കിട്ടിയത്, 1975ൽ ഐക്യരാഷ്ട്രസഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി അംഗീകരിച്ചതോടെയാണ്. എന്നാൽ ഇതിനും മുന്നേ തന്നെ വനിതാ ദിനമായി മാർച്ച് എട്ട് ആചരിച്ച് വന്നിരുന്നു. ഐക്യരാഷ്ട്ര സഭയുടെ അംഗീകാരത്തോടെ ഇതിന് കൂടുതൽ പ്രചാരം ലഭിക്കുകയും പ്രത്യേക തീമുമായി ആഘോഷം സംഘടിപ്പിക്കുകയുമായിരുന്നു.

സാധാരണയായി പർപ്പിൾ ദിനമാണ് വനിതാ ദിനത്തെ സൂചിപ്പിക്കാനായി ലോകം മുഴുവൻ ഉപയോഗിക്കുന്നത്. സുസ്ഥിര നാളേയ്ക്കായി ഇന്ന് ലിംഗ സമത്വം എന്ന തീം ഉയർത്തിപ്പിടിക്കുമ്പോൾ ലിംഗ സമത്വം എന്ന ആശയം ഉരിത്തിരിഞ്ഞ വഴികളും. വനിതാ ദിനത്തിലേക്ക് ലോകം നടന്ന് വന്ന ചരിത്രവും നിർബന്ധമായും നമ്മൾ അറിയേണ്ടതുണ്ട്.1975ലാണ് യുൻ വനിതാ ദിനം അംഗീകരിച്ചതെങ്കിലും ആ യാത്ര ആരംഭിച്ചത്, വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്കിൽ നിന്നാണ്. അതും 1500 സ്ത്രീകൾ നടത്തിയ ഒരു തൊഴിലാളി ജാഥയിൽ നിന്ന്. തൊഴിൽ സമയം, വേതനം, വോട്ടവകാശം എന്നീ അവകാശങ്ങൾ ഉയർത്തിയായിരുന്നു വനിതകളുടെ ഈ റാലി. പിന്നീട് അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടി രാഷ്ട്ര വനിതാ ദിനം പ്രഖ്യാപിച്ചു.

Related Articles

Latest Articles