Tuesday, April 16, 2024
spot_img

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് പ്രവർത്തി ദിനം; ഓണാവധി സെപ്റ്റംബർ 2 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ഇന്ന് പ്രവർത്തി ദിനം. സെപ്റ്റംബർ 2 മുതലാണ് ഓണാവധി. കഴിഞ്ഞ മാസം ശക്തമായ മഴയെത്തുടർന്ന് സ്കൂളുകളിൽ കുട്ടികൾക്ക് പല ദിവസവും അവധി നൽകിയിരുന്നു.

അതിനാൽ തന്നെ പാഠഭാ​ഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്. ഈ മാസം 24-ാം തീയ്യതി ഓണപ്പരീക്ഷ ആരംഭിക്കും. പരീക്ഷകൾക്ക് ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷം നടത്തും. തുടർന്ന് സ്കൂളുകൾ അടയ്ക്കും. സെപ്റ്റംബർ 12ന് ആണ് സ്കൂൾ വീണ്ടും തുറക്കുന്നത്.

അതേസമയം സംസ്ഥാനത്തെ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലം കഴി‍ഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. 2022 ജൂൺ മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനർമൂല്യ നിർണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഈ മാസം 23 വരെ വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഉത്തരക്കടലാസിന്റെ പകർപ്പ് കിട്ടാനും ഓഗസ്റ്റ് 23 വരെ അപേക്ഷ നൽകാം. വൈകീട്ട് 4 മണിക്ക് മുമ്പായി സ്കൂൾ പ്രിൻസിപ്പലിനാണ് അപേക്ഷ നൽകേണ്ടത്. www.dhsekerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്. 4.2 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

Related Articles

Latest Articles