Tuesday, April 16, 2024
spot_img

അയ്യപ്പദേശത്തെ മുക്കിയ മഹാപ്രളയത്തിന് ഇന്ന് മൂന്നുവയസ്സ്; കര കയറി പന്തളം നിവാസികൾ

പ​ന്ത​ളം: പ​ന്ത​ള​ത്തെ മുക്കി കളഞ്ഞ മ​ഹാ​പ്ര​ള​യ​ത്തി​ന് ഇന്ന് മൂ​ന്നു​വ​യ​സ്സ്. 2018 ആ​ഗ​സ്​​റ്റ്​ 15ന് ​ജി​ല്ല​യി​ലെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മഹാപ്ര​ള​യം ദു​രി​തം വി​ത​​ച്ചെ​ങ്കി​ലും പ​ന്ത​ള​ത്തെ നന്നായി ബാ​ധി​ച്ച​ത് ആ​ഗ​സ്​​റ്റ്​ 17നാ​ണ്.

അന്നത്തെ ക​ന​ത്ത മ​ഴ​യും വ​ന​ത്തി​ലെ ഉ​രു​ള്‍​പൊ​ട്ട​ലും നി​മി​ത്തം അ​ച്ച​ന്‍​കോ​വി​ലാ​ര്‍ ക​ര​ക​വി​ഞ്ഞ് പ​ന്ത​ളം ടൗ​ണ്‍ പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ല്‍ മു​ങ്ങിപ്പോയിരിന്നു. ഡാ​മു​ക​ള്‍ ഇ​ല്ലാ​ത്ത അ​ച്ച​ന്‍​കോ​വി​ലാ​ര്‍ പ​ന്ത​ള​ത്തെ പ്ര​ള​യ​ത്തി​ല്‍ മു​ക്കി​യ​ത്​ പ്ര​ള​യം സ​ര്‍​ക്കാ​ര്‍ സൃ​ഷ്​​ടി​യെ​ന്ന വാ​ദ​ത്തി​നും തി​രി​ച്ച​ടി​യാ​യി.

2018 ആ​ഗ​സ്​​റ്റ്​ 16 മു​ത​ല്‍ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന്​ 17ന് ​പൂ​ര്‍​ണ​മാ​യും പ​ന്ത​ള​ത്തെ മു​ക്കി​യാ​ണ്​ പ്ര​ള​യം ക​ട​ന്നു​പോ​യ​ത്. അ​ര്‍​ധ​രാ​ത്രി​യി​ലാ​ണ് വെ​ള്ളം പൊ​ങ്ങി​യ​ത്. നാ​ലു​ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് പ്ര​ള​യ​ജ​ലം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ​ത്.

പ്രളയം മാറിയതിനു ശേഷം മ​ണ്ണും ച​ളി​യും അ​ടി​ഞ്ഞ് വീ​ടു​ക​ള്‍, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ​ വ​ലി​യ ന​ഷ്​​ടം ഉ​ണ്ടാ​യി. കൂ​ടാ​തെ വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​വും ഉണ്ടായി. മാത്രമല്ല റോ​ഡു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങിപ്പോയി. പ്ര​ള​യം വി​ത​ച്ച നാ​ശ​ത്തി​ല്‍​നി​ന്ന്​ ജ​നം കരകയറി വരുമ്പോഴാണ് ​ കോ​വി​ഡി​ന്റെ വ​ര​വ്. അ​തോ​ടെ​ സ​ര്‍​വ മേ​ഖ​ല​ക​ളും വീ​ണ്ടും നി​ശ്ച​ല​മാ​യിരിക്കുകയാണ്. എങ്കിലും ശക്തമായി പ്രതിരോധിച്ച് വരികയാണ് പ്രദേശ നിവാസികൾ.മാത്രമല്ല സർക്കാർ ദുരിതാശ്വാസ തുക ഇപ്പോഴും പലർക്കും കിട്ടിയിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles