Thursday, April 25, 2024
spot_img

ടോക്കിയോ പാരാലിമ്പിക്‌സിൽ ചരിത്രമെഴുതി അവനിലേഖര; പാരാലിമ്പിക്‌സിന്റെ ചരിത്രത്തിൽ ഒരു വനിതാതാരത്തിന് ലഭിക്കുന്ന ആദ്യ സ്വർണ്ണം; അഭിനന്ദിച്ച് പ്രധാനമന്ത്രി

ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം. പാരാലിമ്പിക്‌സിന്റെ ചരിത്രത്തിൽ ഒരു വനിതാതാരത്തിന് ലഭിക്കുന്ന ആദ്യ സ്വർണമാണിത്. ലോകറെക്കോർഡിട്ട അവനി ലേഖാരയിലൂടെ ചരിത്രനേട്ടത്തെയാണ് ഇന്ത്യയ്‌ക്ക് കൈവരിക്കാനായത്. ചൈനയുടെ കൾപിങ് ഷാങിനെയും ഉക്രൈനിന്റെ ഇരിയാന സ്‌കീട്ടെനിക്കിനെയും പിന്തള്ളിയാണ് അവനി ഭാരതത്തിനായി സ്വർണ്ണം നേടിയത്.

പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ഷൂട്ടൗട്ട് താരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ട്വീറ്റിലൂടെയായിരുന്നു പ്രധാനമന്ത്രി താരത്തിന് അഭിനന്ദനങൾ അറിയിച്ചത്. “നിങ്ങളുടെ കഠിനാധ്വാനവും ഷൂട്ടിംഗിനോടുള്ള അഭിനിവേശവും കാരണമാണ് ഇത് സാധ്യമായതെന്നും. ഇന്ത്യൻ കായികരംഗത്തെ ഒരു പ്രത്യേക നിമിഷമാണ്” ഇതെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.


ആരാണ് അവനി ലേഖാര

2012ലുണ്ടായ കാറപകടത്തിലാണ് അവനിയുടെ നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുന്നത്. അന്ന് മുതൽ വീൽചെയറിലാണ് അവനി. 2015ൽ കായിരംഗത്തേക്ക് പ്രവേശിച്ച താരം അമ്പെയ്‌ത്തും ഷൂട്ടിങ്ങുമാണ് തിരഞ്ഞെടുത്തത്. പിന്നീട് ഷൂട്ടിങ്ങിൽ ശ്രദ്ധകേന്ദ്രീരിക്കുകയായിരുന്നു.

അതേസമയം ടോക്കിയോ പാരാലിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക് ലഭിക്കുന്ന നാലാമത്തെ മെഡലാണിത്. പാ​ര​ലി​മ്പി​ക്​​സി​ൽ ഇ​ന്ത്യ​ൻ താരങ്ങൾ മൂന്നു മെഡലുകൾ കഴിഞ്ഞ ദിവസം നേടിയിരുന്നു. ഭ​വി​ന​ ബെ​ൻ പ​​ട്ടേ​ൽ (ടേ​ബ്​​ൾ ടെ​ന്നി​സ്), നി​ഷാ​ദ്​ കു​മാ​ർ (ഹൈ​ജം​പ്), വെ​ങ്ക​ലം ക​ര​സ്ഥ​മാ​ക്കി​യ വി​നോ​ദ്​ കു​മാ​ർ (ഡി​സ്​​ക​സ്​​ത്രോ) എ​ന്നി​വ​രാ​ണ്​ രാജ്യത്തിനായി മെ​ഡ​ൽ കൊ​യ്​​ത​ത്. എന്നാൽ ഇന്ന് രാവിലെ നടന്ന പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോ F56 വിഭാഗത്തിൽ ഇന്ത്യയുടെ യോഗേഷ് ഖാത്തൂണിയ വെള്ളി നേടി. സീസണിലെ തന്‍റെ മികച്ച ദൂരമായ 44.38 മീറ്റര്‍ കണ്ടെത്തിയാണ് ഖാത്തൂണിയ വെള്ളി മെഡൽ സ്വന്തമാക്കിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles