Thursday, April 25, 2024
spot_img

ഈ അണ്ണനും തമ്പിയും അന്നും ഇന്നും മാസ്: ഈ താരസഹോദരങ്ങളെ മനസ്സിലായോ?

സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുന്നത് ആരാധകർക്ക് എന്നും കൗതുകമാണ്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് തമിഴകത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ സൂര്യ(Surya), കാര്‍ത്തി(Karthik) എന്നിവരുടെ കുട്ടിക്കാലത്തെ ഒരു ചിത്രമാണ്. ഇരുവരുടെയും ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. വലിയ മാറ്റമാണ് ഉള്ളത്. എങ്കിലും അന്നും സുന്ദരന്മാരാണെന്നാണ് ആരാധകരുടെ കമന്റ്.

സിനിമാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് സൂര്യ- കാർത്തി സഹോദരന്മാരുടെ വരവ്. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യയും കാർത്തിയും. നടിപ്പിൻ നായകൻ എന്നറിയപ്പെടുന്ന സൂര്യയുടെ യഥാർത്ഥ പേര് ശരവണൻ സൂര്യ ശിവകുമാർ എന്നാണ്.

ആദ്യ ചിത്രം ‘നേർക്കു നേർ’ ആയിരുന്നെങ്കിലും സൂര്യയെ ശ്രദ്ധേയനാക്കിയത് 2001 ൽ ബാലാ സംവിധാനം ചെയ്ത ‘നന്ദ’ എന്ന ചിത്രമായിരുന്നു. ഇന്ന് തമിഴകത്തെ അനിഷേധ്യമായ താരസാന്നിധ്യമാണ് സൂര്യ. ചേട്ടനു പിറകെ കാർത്തിയും അഭിനയരംഗത്തേക്ക് എത്തുന്നത് 2007-ൽ മികച്ച വിജയം നേടിയ ‘പരുത്തിവീരൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു. ‘ആയിരത്തിൽ ഒരുവൻ’, ‘പൈയ്യ’, ‘നാൻ മഹാൻ അല്ല’, ‘സിരുതെയ്‌’ എന്നീ ചിത്രങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിച്ച കാർത്തിയുടെ രണ്ടു വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ ‘കൈദി’യെന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Related Articles

Latest Articles