Thursday, March 28, 2024
spot_img

ബസ്സ്‌ ചാർജ്ജ് വർധന ;ആശ്വാസ ഉത്തരവുമായി കോടതി

കൊച്ചി: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കില്ല. കൊവിഡ് പശ്ചാത്തലത്തില്‍ ഉയര്‍ത്തിയ ബസ് ചാര്‍ജ് പിന്നീട് കുറച്ച നടപടി സ്റ്റേ ചെയ്തതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇത് അംഗീകരിച്ചാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ഉയര്‍ത്തിയ ബസ് ചാര്‍ജ് കുറച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്യുകയും ചെയ്തു.

ഉടമകള്‍ക്ക് സാമ്പത്തിക ബാധ്യതയില്ലെന്നും, ലോക്ക്ഡൗണിന്റെയും കൊവിഡ് ഭീഷണിയുടെയും പശ്ചാത്തലത്തില്‍ ബസ് ഉടമകള്‍ക്കുള്ള ടാക്‌സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കി നല്‍കിയിട്ടുണ്ട്. അതിനാല്‍ ഉടമകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി പരിശോധിച്ച് വരികയാണെന്നും സിംഗിള്‍ ബഞ്ചിന്റെ സ്റ്റേ നിയമപരമായി നിലനില്‍ക്കില്ലെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

മോട്ടോര്‍ വാഹന നിയമപ്രകാരം ചാര്‍ജ് വര്‍ദ്ധന അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന് തീരുമാനിക്കാന്‍ അവകാശമുണ്ട്. ഇതില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ബസ്സുകളില്‍ 50% യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്ന സ്ഥിതിയിലായിരുന്നു ബസ് ചാര്‍ജ് നിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ ലോക്ക്ഡൗണ്‍ ഇളവുവന്നതോടെ, ഈ നിരക്ക് വര്‍ദ്ധന സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഒരു വിഭാഗം ബസ്സുടമകള്‍ ഹൈക്കോടതിയില്‍ എത്തിയത്.

എന്നാല്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്ന കടുത്ത പരാമര്‍ശമാണ് ബസ്സുടമകള്‍ നടത്തുന്നത്. പക്ഷേ, സമരത്തിനില്ലെന്നും ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു.

സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ല, പക്ഷേ കൈവിടരുത്, ഏത് ചര്‍ച്ചയ്ക്കും തയ്യാറാണ്. കൊവിഡ് കാലത്ത് ഇത്തരത്തില്‍ ബസ് ചാര്‍ജ് കൂട്ടാതിരിക്കുന്നത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നതെന്നും ബസ്സുടമകള്‍ പറയുന്നു.

Related Articles

Latest Articles