Thursday, April 25, 2024
spot_img

“പോരാട്ടം വ്യാപിപ്പിക്കും!!! ഉത്തർപ്രദേശിനെ മറ്റൊരു ഷഹീൻ ബാഗാക്കും”; കലാപാഹ്വാനവുമായി അസാദുദ്ദീൻ ഒവൈസി

ബാരാബങ്കി: വീണ്ടും കലാപാഹ്വാനവുമായി ആൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലീമിൻ നേതാവ് അസാദുദ്ദീൻ ഒവൈസി (Asaduddin Owaisi). ഉത്തർപ്രദേശിനെ മറ്റൊരു ഷഹീൻ ബാഗാക്കി മാറ്റുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്‌. കേന്ദ്രസർക്കാർ കാർഷിക ബില്ല് പിൻവലിക്കാനെടുത്ത തീരുമാനത്തിന് പിന്നാലെയാണ് ഒവൈസി പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ രംഗത്തെത്തിയത്. എത്രയും പെട്ടന്ന് പൗരത്വ നിയമഭേദഗതി ബില്ലും പൻവലിക്കണമെന്ന് അസാദുദ്ദീൻ ഒവൈസിയുടെ മുന്നറിയിപ്പ്.
ഇന്ത്യയിൽ നടപ്പാക്കുന്ന നിയമങ്ങളെല്ലാം പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ഒവൈസി ആരോപിച്ചു.

ബാരാബങ്കിയിലെ പൊതു സമ്മേളനത്തിലാണ് പൗരത്വ നിയമത്തിനെതിരെ ഒവൈസി വിമർശനമുന്നയിച്ചത്. ജനങ്ങളുടെ പിന്തുണയില്ലാത്ത എല്ലാ നിയമങ്ങളും ഉടൻ പിൻവലിക്കണമെന്നും ഒവൈസി പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ പൗരത്വ നിയമ ഭേദഗതിയും പിൻവലിച്ചില്ലെങ്കിൽ ഉത്തർപ്രദേശ് സാക്ഷിയാകാൻ പോകുന്നത് ഷഹീൻ ബാഗിനേക്കാൾ രൂക്ഷമായ സമരങ്ങൾക്കായിരിക്കുമെന്നും ഒവൈസി മുന്നറിയിപ്പു നൽകി. അതേസമയം ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 403 ൽ 100 സീറ്റുകളിൽ മത്സരിക്കാൻ ഒവൈസിയുടെ പാർട്ടി തയ്യാറെടുക്കുകയാണ്. അതിനിടെയാണ് ജനങ്ങൾക്കിടയിൽ കലാപാഹ്വാനം നടത്തുന്ന തരത്തിലുള്ള വിവാദ പരാമർശം നടത്തിയിരിക്കുന്നത്.

Related Articles

Latest Articles