Friday, April 19, 2024
spot_img

ദുരന്തം വിതച്ച് ഇടിമിന്നൽ !കോട്ടയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടു പേർ മരിച്ചു

കോട്ടയം : കോട്ടയത്ത് ദുരന്തം വിതച്ച് ഇടിമിന്നൽ. കോട്ടയം മുണ്ടക്കയത്ത് മഴയില്ലാതെ ഉണ്ടായ ഇടിമിന്നലിൽ രണ്ട് പേർ മരിച്ചു. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തിൽ സുനിൽ (45), സുനിലിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ ഷിബു(43) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകുന്നേരം അഞ്ചു മണിക്കായിരുന്നു സംഭവം. കുടുംബ വീട്ടിൽ സ്ഥലം വീതം വയ്ക്കുന്നതിനോടനുബന്ധിച്ച് സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിനിടയിലാണ് ഇരുവർക്കും ഇടിമിന്നലേൽ‌ക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

Related Articles

Latest Articles