Thursday, April 18, 2024
spot_img

അണ്ടർ 19 ലോകകപ്പ് ജയം: ഇന്ത്യന്‍ യുവനിരക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ഓരോ താരങ്ങൾക്കും 40 ലക്ഷം രൂപ നൽകും

മുംബൈ: അണ്ടർ 19 ഏകദിന ലോകകപ്പിൽ (U19 World Cup) അഞ്ചാം കിരീടം നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് (BCCI) ബിസിസിഐ. ഓരോ താരങ്ങള്‍ക്കും 40 ലക്ഷം വീതവും സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളില്‍ ഓരോരുത്തര്‍ക്കും 25 ലക്ഷം രൂപയും ആണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകകപ്പ് നേടിയ ടീമിനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി അഭിനന്ദിച്ചു. “ഇത്രയും ഗംഭീരമായ രീതിയില്‍ ലോകകപ്പ് നേടിയതിന് അണ്ടര്‍ 19 ടീമിനും സപ്പോര്‍ട്ട് സ്റ്റാഫിനും സെലക്ടര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍” ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു. ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്താണ് ഇന്ത്യ അഞ്ചാം കിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 47.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

അതേസമയം അണ്ടർ 19 ലോകകപ്പിൽ വമ്പൻ വിജയം നേടിയ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഇന്ത്യൻ ടീം അണ്ടർ 19 ലോകകപ്പിൽ മികച്ച കരുത്ത് പ്രകടിപ്പിച്ചു. ഉയർന്ന തലത്തിലുള്ള അവരുടെ മികച്ച പ്രകടനം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതവും കഴിവുള്ളതുമായ കൈകളിലാണെന്ന് കാണിക്കുന്നു’ പ്രധാനമന്ത്രി പറഞ്ഞു. ഇംഗ്ലണ്ട് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ 14 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Related Articles

Latest Articles