Friday, April 19, 2024
spot_img

യുഡിഎഫ് മാർച്ച് സംഘർഷം; പൊലീസിനെ ആക്രമിച്ച കേസിൽ ആറ് കോൺഗ്രസ് പ്രവർത്തകര്‍ അറസ്റ്റില്‍

കോട്ടയം: ഇന്നലെ യുഡിഎഫ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ ആറ് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.കോട്ടയം വെസ്റ്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ യുഡിഎഫ് മാർച്ചിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് പൊലീസ് നടപടി. യുഡിഎഫ് മാർച്ചിൽ കോട്ടയം ഡിവൈഎസ്‍പി ജെ സന്തോഷ് കുമാർ ഉൾപ്പടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.

അതേസമയം എറണാകുളം ഡിസിസി ഓഫീസിന് മുമ്പിലെ കോൺഗ്രസ് പതാക കത്തിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ എറണാകുളം മേഖല സെക്രട്ടറി മാഹീനാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നടന്ന പ്രതിഷേധത്തിനിടെ ആണ് ഡിസിസി ഓഫീസിലെ കോൺഗ്രസ് പതാക കത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്ത് കാക്കനാട് സബ് ജയിലിലേക്ക് മാറ്റി. ബഹുജനങ്ങളെ അണിനിരത്തി യുഡിഎഫ് ആക്രമണങ്ങളെ ചെറുക്കുമെന്ന് ഇടതുമുന്നണി അറിയിച്ചിട്ടുണ്ട്

Related Articles

Latest Articles