Friday, March 29, 2024
spot_img

അമേരിക്കയിൽ വീണ്ടും യുഎഫ്ഒ; കപ്പലിന് മുകളില്‍ തിളക്കമേറിയ വസ്തു കണ്ടെന്നവകാശപ്പെട്ട് സൈനികന്‍ രംഗത്ത്

വാഷിംഗ്ടണ്‍ : അമേരിക്കയിലെ ആകാശത്ത് വീണ്ടും യുഎഫ്ഒ സാന്നിദ്ധ്യം. ഇത്തവണ പറക്കും തളിക കണ്ടുവെന്നവകാശപ്പെട്ട് സൈനികൻ രംഗത്തെത്തി.അമേരിക്കൻ നാവിക കപ്പലിന് മുകളിലാണ് ഇവയെ വീണ്ടും കണ്ടത്. അതില്‍ നിന്ന് നല്ല തെളിച്ചമുള്ള പ്രകാശം പുറത്തേക്കൊഴുകുന്നുണ്ടായിരുന്നു. ഈ കാഴ്ച്ച മറ്റൊരു സൈനികനും കണ്ടിരുന്നു. എന്നാല്‍ ഇയാള്‍ പേരു വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. ഈ നാവിക ഉദ്യോഗസ്ഥന്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

സമുദ്രമദ്ധ്യത്തു വച്ച് യുഎസ്എസ് പോള്‍ ഹാമിള്‍ട്ടന് മുകളിലാണ് ഈ വസ്തുവിനെ കണ്ടത്. ഭൂമിയില്‍ ഇതുവരെ കാണാത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആ അജ്ഞാത വസ്തുക്കള്‍ സഞ്ചരിച്ചിരുന്നതെന്ന് നാവികന്‍ പറയുന്നു. ഇവ കപ്പലിനെ വട്ടമിട്ട് പറക്കുകയായിരുന്നുവെന്ന് ഈ സൈനികന്‍ വ്യക്തമാക്കി. അതേസമയം ഈ സംഭവത്തെ കുറിച്ച് അമേരിക്കയുടെ രേഖകളിലുണ്ട്. അമേരിക്കൻ നാവിക സേന നേരത്തെ ഈ വിവരങ്ങള്‍ അടങ്ങിയ ഡോക്യുമെന്റുകളും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതിലെ രഹസ്യ രേഖകള്‍ ഇപ്പോഴും അജ്ഞാതമാണ്.

അമേരിക്കൻ രേഖകളിൽ ആറ് യുദ്ധക്കപ്പലിന് മുകലില്‍ ഡ്രോണ്‍ പോലുള്ള അജ്ഞാത വസ്തു പറക്കുന്നത് കണ്ടുവെന്നാണ് പറയുന്നത്. ഇവ ആശങ്കപ്പെടുത്തുന്നതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles